Skip to main content

ജോലിയില്‍ പ്രവേശിക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ വ്യവസ്ഥ ലംഘിച്ച് ജോലിയില്‍ പ്രവേശിക്കാതിരുന്ന ജൂനിയര്‍ റെസിഡന്റ്, സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ റവന്യു റിക്കവറി നടപടികള്‍ ആരംഭിച്ചു. വീഴ്ച വരുത്തിയ ഡോക്ടര്‍മാരുടെ പട്ടിക ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പി. ജി കോഴ്‌സ് പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ പാലിക്കാതെയിരുന്നാല്‍ ബോണ്ടു തുകയും സ്‌റ്റൈപ്പന്റും തിരിച്ചടയ്ക്കാമെന്ന് പഠന കാലയളവില്‍ സര്‍ക്കാരുമായി സമ്മതപത്രം ഒപ്പിട്ടിരുന്നു. നിയമനം ലഭിച്ചിട്ടും വ്യവസ്ഥ അനുസരിച്ച് ജോലിയില്‍ പ്രവേശിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.

റിമോട്ട് സെന്‍സിംഗ് & ജി.ഐ.എസ് ആപ്ലിക്കേഷന്‍ ഇന്‍ വാട്ടര്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് കോഴ്‌സ്

സംസ്ഥനാ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ കീഴിലുളള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് (ഐ.ഐ.ആര്‍.എസ്) ഡെറാഡൂണ്‍, ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിദൂര പഠന സംവിധാനം വഴി സൗജന്യമായി നടത്തുന്ന 20-ാമത് ഐ.ഐ.ആര്‍.എസ് ഔട്ട്‌റീച്ച് പ്രോഗ്രാം ആയ റിമോട്ട് സെന്‍സിംഗ് & ജി.ഐ.എസ്.

സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷം മേയ് 20 മുതല്‍ ജൂണ്‍ അഞ്ച് വരെ

സംസ്ഥാനമെമ്പാടും വിവിധ പരിപാടികള്‍ * ഔപചാരിക ഉദ്ഘാടനം മേയ് 25ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിക്കും * സമാപനം ജൂണ്‍ അഞ്ചിന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ മേയ് 20 മുതല്‍ ജൂണ്‍ അഞ്ചു വരെ വിവിധ പരിപാടികളോടെ സംസ്ഥാനമാകെ സംഘടിപ്പിക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മേയ് 25ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ റവന്യൂമന്ത്രി ഇ.

അങ്കണവാടികളുടെ മികച്ച പ്രവര്‍ത്തനം: പഞ്ചായത്തുകള്‍ക്കും ബ്‌ളോക്ക് പഞ്ചായത്തുകള്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം

അങ്കണവാടികളുടെയും സംയോജിത ശിശുവികസന പദ്ധതികളുടേയും പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകള്‍, ബ്‌ളോക്ക് പഞ്ചായത്ത് എന്നിവയ്ക്കുള്ള 2016-17 വര്‍ഷത്തെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടികളുടെ അടിസ്ഥാനസൗകര്യങ്ങള്‍, കുട്ടികളുടെ എണ്ണം, ഐ.സി.ഡി.എസ് പ്രവര്‍ത്തനത്തിലെ ജനപങ്കാളിത്തം, പദ്ധതിക്ക് വകയിരുത്തുന്ന ഫണ്ട് എന്നിവ വിലയിരുത്തിയാകും തെരഞ്ഞെടുപ്പ്. അപേക്ഷകള്‍ ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് ഏപ്രില്‍ 20ന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസറുമായി ബന്ധപ്പെടണം. പി.എന്‍.എക്‌സ്. 1392/17

Subscribe to Directorate