Skip to main content

ഈ മാസത്തെ റേഷന്‍ വിഹിതം

 

കൊച്ചി: എറണാകുളം ജില്ലയില്‍ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം ജൂണ്‍ മാസം വിതരണം നടത്തുന്നതിനായി വിവിധ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി പറയും പ്രകാരം റേഷന്‍ സാധനങ്ങള്‍ ലഭിക്കും.

അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് മൂന്ന് രൂപ നിരക്കില്‍ ഓരോ അംഗത്തിന് രണ്ട് കി.ഗ്രാം അരി വീതം ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും മൂന്ന് കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 16 രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗത്തിന് കാര്‍ഡിന് നാല് കി.ഗ്രാം ഭക്ഷ്യ ധാന്യം (അരിയും ഗോതമ്പും ഉള്‍പ്പെട്ട) അരിക്ക് കി.ഗ്രാമിന് 9.90 രൂപ നിരക്കിലും ഗോതമ്പിന് കി.ഗ്രാമിന് 7.70 രൂപ നിരക്കിലും ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും മൂന്ന് കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 16 രൂപ നിരക്കില്‍ ലഭിക്കും. ജില്ലയിലെ വൈദ്യുതീകരിച്ച വീടുളള കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡ് ഉടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും ലിറ്ററിന് 25 രൂപ നിരക്കില്‍ മണ്ണെണ്ണ ലഭിക്കും. റേഷന്‍ സാധനങ്ങളുടെ വിതരണം എല്ലാ റേഷന്‍ കടകളില്‍ നിന്നും ആരംഭിച്ചു. വിതരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക്  എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ താലൂക്ക്/സിറ്റി റേഷനിംഗ് ഓഫീസിലും ജില്ലാ സപ്ലൈ ഓഫീസിലും അറിയിക്കാം.

date