Skip to main content

വയോജനങ്ങള്‍ക്കെതിരായ അതിക്രമം:  ബോധവല്‍ക്കരണ സെമിനാറും വാഹനപ്രചരണജാഥയും

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കും അവഗണനയ്ക്കുമെതിരെ ബോധവല്‍ക്കരണ പരിപാടികളുമായി സാമൂഹ്യനീതിവകുപ്പ്. മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 22-ന് വാഹനപ്രചരണജാഥ നടത്തും. കാള്‍ടെക്‌സ് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന വാഹനപ്രചരണജാഥയ്ക്ക് തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ടൗണ്‍ സ്‌ക്വയറില്‍ വാഹനജാഥ സമാപിക്കും. ചടങ്ങില്‍ ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും സംസാരിക്കും.  23-ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബോധവല്‍ക്കരണ സെമിനാറില്‍ നിയമവിദഗ്ധര്‍ പങ്കെടുക്കും. 

date