Skip to main content

മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍  പൂര്‍ത്തിയാക്കി ആറ്റിങ്ങല്‍ നഗരസഭ.

 

നഗരസഭയുടെ നേതൃത്വത്തില്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഈ മാസം 25 വരെ തുടരും.  അലോപ്പതി, ഹോമിയോ, ആയുര്‍വേദം, സിദ്ധ തുടങ്ങി എല്ലാ ചികിത്സാ വിഭാഗവും ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.  അലോപ്പതി ഒഴികെയുള്ള വിഭാഗങ്ങളില്‍ സൗജന്യ മരുന്നും ലഭ്യമാണ്.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി കൈതവനം, വെള്ളിക്കുന്നം , പുളിക്കല്‍ തോട് ഉള്‍പ്പെടെ 41 തോടുകള്‍ ജനപങ്കാളിത്തതോടെ ശുചീകരിച്ചു.  മാമം കുളം നഗരസഭ നേരിട്ടും പാലയി കുളം ഹരിശ്രീ കുളം വേലന്‍കോണം കുളം ഉടുമ്പുകോണം കുളം  തുടങ്ങിയവ ജനപങ്കാളിത്തതോടെയുമാണ് നവീകരിച്ചത്.  

കൂടാതെ ഏപ്രില്‍ മാസം മുതല്‍ അജൈവ മാലിന്യശേഖരണം നടത്തി.     ഇതിന്റെ ഭാഗമായി നഗരസഭയുടെ കീഴില്‍ വരുന്ന എല്ലാ വീടുകളിലും എത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു. വീടുകള്‍ക്ക് മുന്നില്‍ ചെണ്ട കൊട്ടിയാണ് മാലിന്യശേഖരണം നടത്തിയത്.  ഇവ നഗരസഭയുടെ തന്നെ കീഴിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തിച്ച് സംസ്‌കരിച്ചു.

ആശുപത്രികളില്‍ ഡോക്ടമാരുടെ സേവനവും മരുന്നുകളും  ഉറപ്പു വരുത്തിയിട്ടുണ്ടെന്ന്  നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് പറഞ്ഞു.  കൂടുതല്‍ ആളുകള്‍ ചികിത്സ തേടിയെത്തുന്ന വലിയകുന്ന് ആശു പത്രിയില്‍ 24 മണിക്കൂര്‍ ആംബുലന്‍സ് സര്‍വീസും ആരംഭിച്ചു. 
(പി.ആര്‍.പി 1683/2018)

date