Skip to main content

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പരീക്ഷ 29 ന്      

കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ 13ന് രാവിലെ  7.30 മുതല്‍ 9.15 വരെ നടത്തുവാന്‍ നിശ്ചയിച്ചതും നിപ്പാ വൈറസ് ബാധ മൂലം മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്) തസ്തികയിലേക്കുളള ഒ എം ആര്‍ പരീക്ഷ 29 ന് രാവിലെ  7.30 മുതല്‍ 9.15 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കോ സമയത്തിനോ, രജിസ്റ്റര്‍ നമ്പറിനോ  മാറ്റമില്ല.  ഇതിനകം അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതേ അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് പരീക്ഷ എഴുതാവുന്നതും അഡ്മിഷന്‍ ടിക്കറ്റ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ നിന്നും ആയത് ഡൗണ്‍ലോഡ് ചെയ്ത് എടുത്ത്  പരീക്ഷയ്ക്ക് ഹാജരാകാവുന്നതുമാണെന്ന് കോഴിക്കോട് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

date