Skip to main content

വേളി യൂത്ത് ഹോസ്റ്റല്‍ യുവജന പരീശിലന കേന്ദ്രമാക്കും

 

വേളിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് യൂത്ത് ഹോസ്റ്റല്‍ യുവജന  സഹവാസ പരീശിലന കേന്ദ്രമാക്കുമെന്ന് ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. 100 പേര്‍ക്ക് താമസിക്കാനുള്ള ഡോര്‍മിറ്ററി സംവിധാനവും മുറികളുടെ സൗകര്യവും വര്‍ധിപ്പിച്ചു.  വിനോദ-പഠന യാത്രകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും തലസ്ഥാനത്ത് എത്തുന്ന യുവജനങ്ങള്‍ക്ക് ഇവിടെ കുറഞ്ഞ നിരക്കില്‍ താമസിക്കാന്‍ കഴിയും.  കൂടാതെ സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികള്‍ക്കും സംഘടനകള്‍ക്കും സഹവാസ പരിശീലന പരിപാടികള്‍ നടത്താനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.  സംഘാടകരുടെ ആവശ്യപ്രകാരം ചുരുങ്ങിയ ചെലവില്‍ ആഹാരം നല്‍കുന്നതിനുള്ള ഓപ്പണ്‍ കിച്ചനും തുടങ്ങി.  വിവിധ മേഖലകളിലെ പരിചയസമ്പന്നരായ പരിശീലകരുടെ ഡാറ്റ ബാങ്കും പരിശീലനത്തിന് ആവശ്യമായ എല്‍.സി.ഡി. പ്രൊജക്ടര്‍, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ എന്നിവയും യൂത്ത് ഹോസ്റ്റലില്‍ ലഭ്യമാണ്.  കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപമായതിനാല്‍ യാത്രാസൗകര്യവുമുണ്ട്.  വിവിധ സംസ്ഥാനങ്ങളില്‍  പ്രവര്‍ത്തിക്കുന്ന യൂത്ത് ഹോസ്റ്റലുകളിലേക്കുള്ള ബുക്കിംഗ് സൗകര്യവും ലഭിക്കും.  യൂത്ത് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് വ്യക്തിഗത അംഗത്വ വിതരണ ക്യാമ്പയിനും നടത്താനും തീരുമാനിച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക്: youthhostelveli@gmail.com, 8129090917.
(പി.ആര്‍.പി 1684/2018)

date