Skip to main content

കൈത്തറി തൊഴിലാളി ക്ഷേമനിധി: അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

 

കേരള കൈത്തറി തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ ഹൈസ്‌കൂള്‍ തലം മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ മുന്‍ വര്‍ഷത്തെ ക്ലാസില്‍ ലഭിച്ച മാര്‍ക്ക്, ക്ഷേമനിധി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  അപേക്ഷകള്‍ അതത് കോഴ്‌സ് ആരംഭിച്ച് 45 ദിവസത്തിനകം ലഭിക്കണം.  അപേക്ഷാഫോം ബന്ധപ്പെട്ട ജില്ലകളിലെ ക്ഷേമനിധി ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2702995. 
(പി.ആര്‍.പി 1685/2018)

date