Skip to main content

കിന്‍ഫ്ര പാര്‍ക്കില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം

 

ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കിലെ  വസ്ത്ര നിര്‍മ്മാണ സ്ഥാപനത്തില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം.  ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ വഴി സ്റ്റിച്ചിംഗ് സ്റ്റാഫ് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തും. എസ്.എസ്.എല്‍. സി വരെ പഠിച്ച തുന്നലറിയാവുന്ന പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി    40. താത്പര്യമുള്ളവര്‍  കിന്‍ഫ്ര പാര്‍ക്കിലെ ബ്ലിസ്സ്ഫുള്‍ ഗാര്‍മെന്‍റ്സില്‍ ജൂണ്‍ 23 രാവിലെ 10 ന് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04912505435.

date