Skip to main content

രജത ഭവന പദ്ധതി: താക്കോല്‍ വിതരണ ചടങ്ങ് ഇന്ന് (ജൂണ്‍ 21)

 

ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ രജത ഭവന പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച വീടുകളില്‍ 71 മുതല്‍ 76 വരെയുള്ള ഭവനങ്ങളുടെ താക്കോല്‍ വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

വൈകിട്ട് നാലിന് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.  എന്‍.എസ്.എസ് യൂണിറ്റുകള്‍ നിര്‍മിച്ചുനല്‍കിയ വീടുകളുടെ ഫോട്ടോപ്രദര്‍ശനവും ഇതോടൊപ്പം നടക്കും.

                                                 പി.എന്‍.എക്‌സ്.2496/18

date