Skip to main content

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി

 

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകര്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ എസ്.എസ്.പി.എം.ജെ.ജെ.ബി.വൈ പദ്ധതിയും ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയും സംയോജിപ്പിച്ച് പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്നതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.  ഇ.എം. പാര്‍ട്ട് 2 അല്ലെങ്കില്‍ ഉദേ്യാഗ് ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും മൂന്ന് വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരുന്നതുമായ വ്യവസായ സ്ഥാപനങ്ങളുടെ ഉടമകള്‍ക്കാണ് പ്രസ്തുത ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിരക്ഷ ലഭിക്കുന്നത്.  അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  കുറഞ്ഞത് രണ്ട് തൊഴിലാളികള്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിലെ കുത്തക സ്ഥാപനങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.  ബ്ലോക്ക് / മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ തലത്തിലുള്ള വ്യവസായ വികസന ഓഫീസര്‍മാര്‍ മുഖേനയോ, താലൂക്ക് വ്യവസായ ഓഫീസുകള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം, വാട്ടര്‍ വര്‍ക്ക്‌സ് കോമ്പൗണ്ട്, വെള്ളയമ്പലം, തിരുവനന്തപുരം.  ഫോണ്‍: 0471 2326756 www.industry.kerala.gov.in
(പി.ആര്‍.പി 1695/2018)

date