Skip to main content

കഠിനംകുളത്ത് 78 കുളങ്ങള്‍ നിര്‍മിക്കും

 

മല്‍സ്യകൃഷിക്കും മഴവെള്ള സംഭരണത്തിനുമായി പോത്തന്‍കോട് ബ്ലോക്കിലെ കഠിനംകുളം ഗ്രാമപഞ്ചായത്തില്‍ 78 പുതിയ കുളങ്ങള്‍ നിര്‍മിക്കുന്നു. പരമാവധി 15 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും രണ്ടര അടി താഴ്ചയുമുള്ള കുളങ്ങളാണ് നിര്‍മിക്കുന്നത്. ഒരുകുളത്തിന് ശരാശരി 16000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  ഇതിന്റെ ആദ്യഘട്ടമായി വിളയില്‍കുളം, കഠിനംകുളം പടിഞ്ഞാറ്റ് കുളം എന്നിങ്ങനെ മൂന്ന് കുളങ്ങള്‍ കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫെലിക്‌സ് ഉല്‍ഘാടനം ചെയ്തു.  ഇവയില്‍ മല്‍സ്യഫെഡുമായി സംയോജിച്ച് മല്‍സ്യകൃഷി ഉടന്‍ ആരംഭിക്കും. കൃഷിയിടങ്ങള്‍ വഴി ജലസേചനം നടത്താനും ഈ കുളങ്ങള്‍ വഴി സാധിക്കും. സാധാരണ സുരക്ഷാ ഭിത്തികളില്‍ നിന്ന് വ്യത്യസ്ഥമായി കയര്‍ ഭൂവസ്ത്രം കൊണ്ടാണ് കുളങ്ങള്‍ക്ക് ചുറ്റും സുരക്ഷാ വലയം നിര്‍മിച്ചിട്ടുള്ളത്. 
(പി.ആര്‍.പി 1700/2018)

date