Skip to main content

കുട്ടികള്‍ക്കൊപ്പം രക്ഷാകര്‍ത്താക്കളും വായനയുടെ ലോകത്തേക്ക്

 

വായനദിന പക്ഷാചരണത്തോടനുബന്ധിച്ച് കിളിമാനൂര്‍ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും 'വായന സംസ്‌കൃതി' എന്ന പേരില്‍ അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മ രൂപീകരിച്ചു.  

ഓരോ വിദ്യാലയത്തിലും അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന കൂട്ടായ്മ സ്‌കൂളിലെയും സമീപത്തെയും ലൈബ്രറികളില്‍ നിന്നുള്ള പുസ്തകങ്ങള്‍ വായിച്ച് കുറിപ്പ് തയ്യാറാക്കും.  

വായനക്കുറിപ്പ് തയ്യാറാക്കിയ പുസ്തകങ്ങളുടെ എണ്ണം, മികച്ച നാടകം, കഥാപ്രസംഗം, വായനകുറിപ്പ് അവതരണം, പുസ്തകങ്ങളുടെ നാടക-കഥാപ്രസംഗ ആവിഷ്‌കാരം എന്നിവ വിലയിരുത്തി മികച്ച ഗ്രൂപ്പിനെ തെരഞ്ഞെടുക്കും. ജനപ്രതിനിധികള്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. തെരഞ്ഞെടുക്കപ്പെട്ട ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടു പഞ്ചായത്ത് തലത്തില്‍ കൂട്ടായ്മയും സംഘടിപ്പിക്കും. അവിടെയും മികവ് പുലര്‍ത്തുന്ന ടീമുകളെ ഉള്‍പ്പെടുത്തി ബി.ആര്‍.സി തലം വരെ വായന സൗഹൃദക്കൂട്ടായ്മയും ഉണ്ടാക്കും.
(പി.ആര്‍.പി 1701/2018)
 

date