Skip to main content

അന്തരാഷ്ട്രാ യോഗാദിനാചരണം 

ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 
അന്താരാഷ്ട്ര യോഗദിനാചരണം  രാവിലെ 8 ന് അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പ്രിന്‍സി രാജ്  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ടി വി അനുപമ മുഖ്യപ്രഭാഷണം നടത്തി.  കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എല്‍ റോസി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ എന്നിവര്‍ സംസാരിച്ചു.  തുടര്‍ന്ന് നടന്ന യോഗ പരിശീലനം ക്ലാസ്സില്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. 'വനിതകളുടെ ആരോഗ്യത്തിന് യോഗ' എന്നതാണ് നാലാമത് അന്താരാഷ്ട്ര യോഗദിനാസന്ദേശം.

    യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അയ്യന്തോള്‍ വനിത ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ യോഗാ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ശ്രദ്ധ പ്രസിഡന്റ്  കെ.എസ്. ഹംസ അധ്യക്ഷത വഹിച്ചു. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയായി. സ്വാമി പുരുഷോത്തമ സരസ്വതി പ്രഭാഷണം നടത്തി. യുവജന ക്ഷേമ ബോര്‍ഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. സുധീഷ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. കലാമണ്ഡലം ഗോപകുമാര്‍, ചന്ദ്രമോഹന്‍ കുമ്പളങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. യുവജന ക്ഷേമ ബോര്‍ഡ് ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശ്രീകല പി.ആര്‍. സ്വാഗതവും ആര്‍.ഐ.എ.എം പ്രിന്‍സിപ്പല്‍ ഡോ. പുഷ്പ ആന്റണി നന്ദിയും പറഞ്ഞു.

    നെഹ്‌റു യുവ കേന്ദ്രയും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണം തൃശൂര്‍ സെന്റ് തോമസ് കോളേജ് അക്കാദമിക്ക് ബ്ലോക്കില്‍  രാവിലെ 7 ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ ഉദ്ഘാടനം ചെയ്തു.  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇഗ്നേഷ്യസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. ബിന്ദു തോമസ്, യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ ജെയിന്‍ ജോര്‍ജ്ജ്,  കോളേജ് വൈസ് പ്രിന്‍സിപ്പല്‍ മാര്‍ട്ടിന്‍ കോലമ്പറത്ത്, ഷാജി വരവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   
  

    കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലും നഗരസഭയിലും അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഇരു പരിപാടികളും ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍മാര്‍, നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍,  ആശുപത്രി ജീവനക്കാര്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ , ആശ പ്രവര്‍ത്തകര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് യോഗ പരിശീലന ക്ലാസും സംഘടിപ്പിച്ചു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗ ദിനാചരണത്തില്‍ നഗരസഭ ജനപ്രതിനിധികളും മുഴുവന്‍ ജീവനക്കാരം പങ്കെടുത്തു. യോഗ പരിശീലന ക്ലാസും സംഘടിപ്പിച്ചു. നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരും കന്‌സിലര്‍മാരും പരിപാടികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.

    

date