Skip to main content

ഐ.ടി.ഐ പ്രവേശനത്തിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കാം

ഐ.ടി.ഐ പ്രവേശത്തിനായി ഓണ്‍ലൈന്‍ അപേക്ഷ അക്ഷയ കേന്ദ്രം മുഖേന   നല്‍കാം. ഇതു സംബന്ധിച്ച്  ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രം സംരംഭകര്‍ക്കും വിദഗ്ധ പരിശീലനം നല്കി. ജില്ലയിലെ വിവിധ ഐ.ടി.ഐ കളിലേക്ക് പ്രവേശനം  നേടുന്നതിനാണ് അവസരം. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍. സി. വി.ടി മെട്രിക്, എന്‍.സി.വി.ടി  നോണ്‍ മെട്രിക്, സി.ഒ.ഇ സ്ട്രീമുകളിലും കേരള സര്‍ക്കാര്‍ അംഗീകാരമുള്ള എസ്.സി.വി.ടി, നോണ്‍ മെട്രിക്, പ്ലസ്ടു യോഗ്യതാ ട്രേഡുകള്‍ എന്നീ സ്ട്രീമുകളിലും യോഗ്യത  അനുസരിച്ച് പ്രവേശനത്തിനായി അപേക്ഷിക്കാം.

 

date