Skip to main content

ഐ.സി.എസ്. ആറിന് പുതിയ കെട്ടിടമായി

 

പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ (ഐ.സി.എസ്.ആര്‍)  പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നാടിന് സമര്‍പ്പിച്ചു. ഐസിഎസ്ആര്‍  അക്കാദമിയുടെ പഠന രീതി ഏറ്റവും മികച്ചതാണെന്നും അക്കാദമി വഴി  കേരളത്തില്‍  നിരവധി പേര്‍ സിവില്‍ സര്‍വീസ് നേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാന്‍  തെക്കന്‍ മേഖലകളില്‍ ഒഴിവുള്ള സീറ്റുകള്‍ മലബാര്‍ മേഖലകളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനം സ്പീകര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ള സ്ഥാപനമായി   ഐ.സി.എസ്.ആര്‍ മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ വാതായനങ്ങള്‍ തുറന്നുകൊടുക്കുകയാണ് ഐ.സി.എസ്. ആറെന്നും സ്പീക്കര്‍ പറഞ്ഞു. എം.പി ഇ ടി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, ടി. വൈ അരവിന്ദാക്ഷന്‍, അനിത ദമയന്തി, എം.മുഹമ്മദ് അന്‍വര്‍, ടി. സത്യന്‍, പ്രീത രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

date