Skip to main content

സിവില്‍ സ്റ്റേഷന്‍ 24ന് വൃത്തിയാക്കും 

 

    കേന്ദ്ര ശുചിത്വ മന്ത്രാലയത്തിന്‍റേയും നെഹ്റു യുവകേന്ദ്രയുടേയും നേതൃത്വത്തിലുള്ള സ്വച്ഛ്  ഭാരത് സമ്മര്‍ ഇന്‍റേണ്‍ഷിപ്പ് - 2018 പദ്ധതിയുടെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ ശുചീകരിക്കും. വിശ്വാസും യുവസ്വരാജ് സോഷല്‍ വെല്‍ഫെയര്‍ ഫോറവും നഗരസഭയും ചേര്‍ന്നാണ് സിവില്‍ സ്റ്റേഷനിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക. ജൂണ്‍ 24 രാവിലെ എട്ടിന് സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്റ്റര്‍ ഡി. ബാലമുരളി മുഖ്യാതിഥിയാകും. 

date