Skip to main content

ഇ-പോസ് റേഷന്‍ വിതരണം : ബില്ലുകള്‍ നല്‍കാത്തവര്‍ക്കെതിരെ നടപടി

    ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ വഴി വിതരണം ആരംഭിച്ചിട്ടു ള്ള സാഹചര്യത്തില്‍ കടയുടമകള്‍ ബില്ലുകള്‍ നല്‍കാത്തത് സംബന്ധിച്ച വ്യാപകമായ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഇ-പോസ് മെഷീന്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാത്ത കടയുടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എല്ലാ റേഷന്‍ ഉപഭോക്താക്കളും ബില്ലുകള്‍ ചോദിച്ചു വാങ്ങി ബില്ലില്‍ രേഖപ്പെടുത്തിയിട്ടുള്ള റേഷന്‍ സാധനങ്ങളുടെ തൂക്കവും ബി ല്‍ തുകയും  ഉറപ്പുവരുത്തേണ്ടതാണെന്നും ഡിഎസ്ഒ അറിയിച്ചു.  
                                            (പിഎന്‍പി 1638/18) 

date