Skip to main content

എറണാകുളം അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു

കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ്  സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന്  ആറുമാസമാണ് കാലാവധീ. ജൂലൈ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. സ്വയം പഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കുക. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ ംംം.ൃെര.സലൃമഹമ.ഴീ്.ശി/ംംം.ൃെരരര.ശി വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.

 

പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

ഇടപ്പള്ളി: പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ചേരാനെല്ലൂര്‍, കടമക്കുടി, മുളവുകാട്, ഇളകുന്നപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിലവില്‍ ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിലോ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പട്ടികയിലോ ഉള്‍പ്പെടാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതും ജീര്‍ണ്ണാവസ്ഥയിലോ വാസയോഗ്യമല്ലാത്ത ഭവനത്തിലോ താമസിക്കുന്നതും ആയ  കുടുംബങ്ങളെ പിഎംഎവൈ പദ്ധതി പട്ടികയില്‍  ഉള്‍പ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്തിലെ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ മുഖേനയോ നേരിട്ടോ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം . ജൂണ്‍ 30 വരെ അപേക്ഷിക്കാം.

date