Skip to main content

തീറ്റപ്പുല്‍കൃഷി ധനസഹായം 

 

മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ ലൈഫ് സ്റ്റോക്ക് മിഷന്‍ പദ്ധതിയുടെ ഭാഗമായി തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 30,000 രൂപ ധനസഹായം നല്‍കുന്നു. 50 സെന്റ് വസ്തു എങ്കിലും സ്വന്തമായോ പാട്ടത്തിനോ എടുത്തിട്ടുളള കര്‍ഷകര്‍, ക്ഷീരസംഘങ്ങള്‍, കുടുംബശ്രീ, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. താത്പര്യമുളളവര്‍ അടുത്തുളള മൃഗാശുപത്രികളിലോ സബ് സെന്ററുകളിലോ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം കരം അടച്ച രസീതിന്റെ പകര്‍പ്പ്, പാട്ടകരാറിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 25നകം അപേക്ഷ  നല്‍കണം.

  (കെ.ഐ.ഒ.പി.ആര്‍-1466/18)

date