Skip to main content

ഇന്ന് അവധി  

 

കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ഇന്ന് (ജൂലൈ 18) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ തുടങ്ങിയ പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച് അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. അംഗനവാടികളില്‍ നിന്നും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും നല്‍കുന്ന സമീകൃത ആഹാര വിതരണത്തിന് തടസ്സം ഉണ്ടാകാ തിരിക്കാന്‍ ഐസിഡിഎസ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ അവധിക്ക് പകരം ഈ ടേമില്‍ തന്നെ മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കും. തീയതി പിന്നീട് അറിയിക്കുന്നതാണ്. 

 

date