Skip to main content

സ്‌കൂള്‍കുട്ടികള്‍ക്ക് ഓണത്തിന് അരി: സ്‌കൂള്‍ തുറന്നാലുടന്‍ വിതരണം ചെയ്യണം

 

സംസ്ഥാന സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും 2018 -19 അധ്യയന വര്‍ഷം ഓണത്തോടനുബന്ധിച്ച് അനുവദിച്ച അഞ്ച് കിലോ അരി  സൗജന്യമായി നല്‍കുന്നതിനുള്ള നടപടികള്‍ ഓണാവധിക്കു മുന്‍പ് പ്രഥമാദ്ധ്യാപകര്‍ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി മൂലം  ഓണം അവധിക്ക് മുന്‍പായി അരി വിതരണം നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ സ്‌കൂളുകളില്‍  അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നാലുടന്‍ സ്‌പെഷ്യല്‍ അരി വിതരണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3640/18

date