Skip to main content

നഴസിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി: കോഴ്‌സ്/കോളേജ് ഓപ്ഷന്‍ സമര്‍പ്പണം ദീര്‍ഘിപ്പിച്ചു

 

സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളില്‍ 2018 വര്‍ഷത്തെ ബി.എസ്.സി, നേഴ്‌സിംഗ്, മറ്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് www.lbscentre.keerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ കോളേജ്/കോഴ്‌സ് ഓപ്ഷനുകള്‍ വെബ്‌സൈറ്റില്‍ക്കൂടി രജിസ്റ്റര്‍ ചെയ്യാവുന്ന സമയം ദീര്‍ഘിപ്പിച്ചു.

കാലവര്‍ഷക്കെടുതികള്‍ കാരണം അപേക്ഷകര്‍ക്ക് ഓപ്ഷനുകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല എന്നത് പരിഗണിച്ചാണിത്. പുതുക്കിയ തിയതി വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ്:  www.lbscentre.keerala.gov.in  ഫോണ്‍: 0471 2560361, 2560362, 2560363

പി.എന്‍.എക്‌സ്.3641/18

 

date