Skip to main content

'കേരളീയം 2023': സ്വാഗതസംഘം രൂപീകരിച്ചു

നിലമ്പൂർ നഗരസഭയുടെയും സമഗ്ര ശിക്ഷാ കേരള നിലമ്പൂർ ബി.ആർ.സിയുടെയും നേതൃത്വത്തിൽ നടത്തുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ ഓണാഘോഷം 'കേരളീയം 2023'ന് സ്വാഗതസംഘം രൂപീകരിച്ചു.നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 26 ന് നിലമ്പൂർ ലിറ്റിൽ ഫ്ലവർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണപ്പൂക്കളം,ഓണക്കളികൾ,കലാപരിപാടികൾ ,സാംസ്കാരിക സദസ്സ് ,ഓണസദ്യ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

 

സ്വാഗതസംഘത്തിൽ പി.വി അബ്ദുൽ വഹാബ് എം.പി, പി.വി അൻവർ എം.എൽ.എ , ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.രമേഷ് കുമാർ , എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ പി. മനോജ് കുമാർ. ചെയർമാൻ നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം. വൈസ്ചെയർമാൻമാർ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയ കിനാംതോപ്പിൽ, നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് എന്നിവർ രക്ഷാധികാരികളാണ്.

 

ജനറൽ കൺവീനർ: നിലമ്പൂർ ബി.പി.സി എം മനോജ് കുമാർ. സബ്കമ്മറ്റി ചെയർമാൻമാർ: നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കക്കാടൻ റഹീം, പി.എം ബഷീർ, ബിന്ദു യു.കെ , സൈജി മോൾ , കൗൺസിലർ ഗോപാലകൃഷ്ണൻ.

 

നിലമ്പൂർ ബി.പി.സി എം.മനോജ് കുമാർ സ്വാഗതവും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ യു.കെ ബിന്ദു നന്ദിയും പറഞ്ഞു.

date