Skip to main content

യുദ്ധവിരുദ്ധ പാർലമെന്റും കുട്ടികളുടെ മഹാസംഗമവും

 

പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ല സീപ് പ്രോഗ്രാമിന്റെ ഭാഗമായി യുദ്ധവിരുദ്ധ പാർലമെന്റും കുട്ടികളുടെ മഹാസംഗമവും സംഘടിപ്പിക്കുന്നു. 
ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകളുടെയും പേരാമ്പ്ര ഗവ. യു.പി സ്കൂളിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 10-നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളാണ് പരിപാടികൾക്ക് നേതൃത്വം നൽകുക.

യുദ്ധവിരുദ്ധ പാർലമെന്റിനൊപ്പം യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധവിരുദ്ധ ഗാനം, യുദ്ധവിരുദ്ധ സന്ദേശം, യുദ്ധവിരുദ്ധ നാടകം എന്നിവയും കുട്ടികൾ അവതരിപ്പിക്കും. 1000 സമാധാന ബലൂണുകളും പറത്തും.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, എ.ഇ.ഒ കെ. എൻ ബിനോയ് കുമാർ,  പേരാമ്പ്ര ബിപിസി പ്രതിനിധികൾ, വിവിധ സ്കൂൾ ഹെഡ്മാസ്റ്റർമാർ തുടങ്ങിയവർ പങ്കെടുക്കും.

date