Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

മലബാർ ദേവസ്വം ബോർഡ്, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്നും ബാങ്ക് മുഖേന പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, മേൽവിലാസം, ടെലഫോൺ നമ്പർ എന്നിവ വ്യക്തമാക്കിയുള്ള വില്ലേജ് ഓഫീസർ/ ഗസറ്റഡ് ഓഫീസർ/ബാങ്ക് മാനേജർ/ ക്ഷേമനിധി ബോർഡ് മെമ്പർ ഒപ്പിട്ട ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 15 നകം സമർപ്പിക്കണം.

നിശ്ചിത തീയതിക്കകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തപക്ഷം തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതാണ്. 60 വയസ്സിൽ താഴെ പ്രായമുള്ള കുടുംബ പെൻഷൻകാർ പുനർവിവാഹം നടത്തിയിട്ടില്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കണം. ലൈഫ് സർട്ടിഫിക്കറ്റ് വർഷത്തിൽ ഒറ്റത്തവണ മാത്രം സമർപ്പിച്ചാൽ മതിയാകും.

സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, പി ഒ എരഞ്ഞിപ്പാലം, കോഴിക്കോട്, 673006 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0495 2360720.

date