Skip to main content

കളൻതോട് - കൂളിമാട്  റോഡ് പ്രവൃത്തി : അടിയന്തിര നടപടികൾക്ക് തീരുമാനം

 

കളൻതോട് - കൂളിമാട് റോഡ് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ തീരുമാനം. പദ്ധതി നടത്തിപ്പിൽ നിലവിലുള്ള തടസ്സങ്ങൾ പരിഹരിക്കുന്നതിന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ പി ടി എ റഹീം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

ജൽ ജീവൻ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടൽ, എരഞ്ഞിപറമ്പ് ലിഫ്റ്റ് ഇറിഗേഷൻ ലൈൻ, കെ.ഡബ്ല്യു.എ പൈപ്പ്ലൈൻ എന്നിവ നടത്തുന്നതിന് അനുമതി  നൽകാനും സമയബന്ധിതമായി ഇവ പൂർത്തീകരിക്കാനും തീരുമാനിച്ചു.  വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കൽ, കൾവർട്ട് നിർമ്മിക്കുന്നതിന് ഗതാഗതം തിരിച്ചു വിടൽ തുടങ്ങിയവക്ക് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംയുക്ത പരിശോധന നടത്തുന്നതിനും ഈ സീസണിൽ തന്നെ പ്രവൃത്തി പൂർത്തീകരിക്കുന്നതിനും തീരുമാനിച്ചു.

വിവിധ വകുപ്പുകളിലെ അസി. എക്സി. എഞ്ചിനീയർമാരായ പി ബി ബൈജു, കെ പ്രസാദ് കുട്ടൻ, എസ് സുപ്രിയ രവി, ഇ സദാശിവൻ, ജലജീവൻ, കെഡബ്ല്യുഎ, കെഎസ്ഇബി, കെആർഎഫ്ബി, മൈനർ ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ അബ്ദുൽ ഗഫൂർ സ്വാഗതവും കെആർഎഫ്ബി എക്സി. എഞ്ചിനീയർ കെ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

date