Skip to main content

എസ് മുക്ക് -വള്ള്യാട് -കോട്ടപ്പള്ളി-തിരുവള്ളൂർ റോഡ് ഇനി മികച്ച നിലവാരത്തിൽ  രണ്ട് കോടി രൂപയുടെ നവീകരണ പ്രവൃത്തി ആരംഭിക്കുന്നു

 

2023 -24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച എസ് മുക്ക് വള്ള്യാട് -  കോട്ടപ്പള്ളി തിരുവള്ളൂർ റോഡ് മികച്ച നിലവാരത്തിൽ നവീകരിക്കുന്നു. നവീകരണ പ്രവൃത്തിക്കായുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും ടെണ്ടർ നടപടികളും പൂർത്തീകരിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് ആണ് നിർമ്മാണ കരാർ.  പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല.

എസ് മുക്ക് വള്ള്യാട് കോട്ടപ്പള്ളി തിരുവള്ളൂർ റോഡിന്റെ  ഗുണഭോക്താക്കളുടെ യോഗം പറമ്പിൽ ഗവ. യുപി സ്കൂളിൽ ചേർന്നു.
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽഎ , ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് അസിസ്റ്റൻറ് എൻജിനീയർ  ഷക്കീർ , വാട്ടർ അതോറിറ്റി അസി. എൻജിനിയർ ,ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date