ലോണ്‍ - ലൈസന്‍സ് -സബ്സിഡി മേള
വ്യവസായ വാണിജ്യ വകുപ്പും അടാട്ട് ഗ്രാമ പഞ്ചായത്തും സംയുക്തമായി സംരംഭക വര്‍ഷം 2023-24 ന്റെ ഭാഗമായി ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു. മുതുവറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. മേളയില്‍ സംരംഭകര്‍ക്കായി സര്‍ക്കാര്‍ നല്കുന്ന സബ്സിഡി വിതരണവും പുതുസംരംഭകര്‍ക്കുള്ള ലൈസന്‍സ് വിതരണവും നടന്നു. സംരംഭകര്‍ക്ക് ബാങ്ക് അധികൃതരുമായി സംവദിക്കാനും സംശയനിവാരണത്തിന് വ്യവസായ വകുപ്പിന്റെ രജിസ്ട്രേഷന് കൗണ്ടറും ബാങ്കുകളുടെ ഹെല്‍പ്ഡെസ്ക് സംവിധാനവും ഒരുക്കിയിരുന്നു.
അടാട്ട് പഞ്ചായത്തിലെ എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് മീവ പോള്‍ വിവിധ സംരംഭകത്വ സഹായപദ്ധതികളെക്കുറിച്ച് ക്ലാസ് നയിച്ചു. ബ്ലോക്ക് ഡിവിഷന് മെമ്പര്‍ വി എസ് ശിവരാമന് അധ്യക്ഷനായി. അടാട്ട് പഞ്ചായത്ത് മെമ്പര്‍ ബിനിത തോമസ്, പുഴക്കല്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി ആര് ശ്രീജിത്ത്, ഫെഡറല്‍ ബാങ്ക് പുഴക്കല്‍ ബ്രാഞ്ച്, സെന്‍ട്രല്‍ ബാങ്ക് മുതുവറ ബ്രാഞ്ച്, കേരള ഗ്രാമീണ്‍ ബാങ്ക് മുതുവറ ബ്രാഞ്ച്, കനറാ ബാങ്ക് പുറനാട്ടുകര ബ്രാഞ്ച്, എന്നീ ബാങ്ക് പ്രതിനിധികളും പങ്കെടുത്തു.
- Log in to post comments