Skip to main content

*36 മത് കേരള ശാസ്ത്ര കോൺഗ്രസ്സിന് തിരശ്ശീല*

 

 

 

ഫെബ്രുവരി ഒൻപതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം നിർവഹിച്ച 36 മത് ശാസ്ത്ര കോൺഗ്രസ് സമാപിച്ചു.

പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടും മികച്ച പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും സമ്പന്നമായ

36 മത് കേരള ശാസ്ത്ര കോൺഗ്രസ് കാസർകോടിന് അഭിമാന മുഹൂർത്തമായി. 25 വർഷങ്ങൾക്ക് ശേഷം ജില്ലയ്ക്ക് ലഭിച്ച അപൂർവ്വ അവസരത്തിൽ, കാസർകോട് ഗവൺമെൻറ് കോളേജ് ആഥിത്യം വഹിച്ച ശാസ്ത്ര കോൺഗ്രസ്സിലാണ് കേരള ശാസ്ത്ര കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ആദ്യമായി നോബൽ സമ്മാന ജേതാവ് നേരിട്ട് പങ്കെടുത്തത്. അദ്ദേഹത്തിന്റെ മികച്ച ക്ലാസ്സും ശാസ്ത്ര പ്രേമികൾക്ക് വേറിട്ട അനുഭവമായി. ശാസ്ത്രജ്ഞന്മാരും ശാസ്ത്ര ഗവേഷകരും വിദ്യാർത്ഥികളും യുവാക്കളും ശാസ്ത്ര കുതുകികളും ശാസ്ത്ര കോൺഗ്രസിന് മികച്ച സ്വീകരണമാണ് നൽകിയത്. ഫെബ്രുവരി എട്ടുമുതൽ 11വരെ നടന്ന സംസ്ഥാനത്തെ വിവിധ സർവലാശാലകൾ, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കേന്ദ്ര സംസ്ഥാന സക്കാരുകളുടെ ഗവേഷണ സ്ഥാപനങ്ങൾ, കോളേജുകൾ, സ്കൂളുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങൾ ശസ്ത്ര കോൺഗ്രസ്സിൽ പങ്കാളികളായി.

 

 

 *ശാസ്ത്ര ജാലകം മലർക്കെ തുറന്നു ശാസ്ത്ര കോൺഗ്രസ്* 

 

കാസർകോട് ജില്ലയിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മുന്നിൽ ശാസ്ത്ര ജാലകം മലർക്കെ തുറന്നുകൊണ്ടാണ് ശാസ്ത്ര കോൺഗ്രസ് അവസാനിക്കുന്നത്. 25 വർഷങ്ങൾക്ക് ശേഷം ജില്ലക്ക് ലഭിച്ച അപൂർവ്വ അവസരത്തിൽ നോബൽ സമ്മാന ജേതാവ് പ്രൊഫ.മോർട്ടൻ പി മെൽഡൽ എത്തിയതും ജില്ലയ്ക്ക് അഭിമാനമായി. കൂടുതൽ ശാസ്ത്ര ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും ശാസ്ത്ര ഇടപെടലുകളും നടത്തുന്നതിന് ജില്ലയിലെ ശാസ്ത്ര കുതുകികൾക്ക് ദിശാബോധം നൽകിയാണ് ശാസ്ത്ര കോൺഗ്രസ്സിന് തിരശ്ശീല വീഴുന്നത്. സൈസോൾ സെക്ഷനിൽ കണ്ടെത്തിയ ജില്ലയിലെ യുവാക്കളുടെ ആശയങ്ങൾക്ക് കൂടുതൽ ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളും ആവശ്യമായ നിർദ്ദേശങ്ങളും കൗൺസിൽ നൽകും. സ്കൂൾ വിദ്യാർത്ഥികൾക്കും യുവ ഗവേഷകർക്കും പി.ജി വിദ്യാർത്ഥികൾക്കും ശാസ്ത്രജ്ഞർക്കും എല്ലാം പുത്തൻ ഉണർവ്വും പ്രചോദനവും നൽകിയാണ് ശാസ്ത്ര കോൺഗ്രസ്സ് അവസാനിക്കുന്നത്.

 

ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം എന്നതായിരുന്നു ഇത്തവണത്തെ സന്ദേശം. ഈ വിഷയത്തിൽ കോവിഡ് മനേജ്മെന്റ് എക്‌സ്പേര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബി.ഇക്ബാല്‍, കേന്ദ്ര സര്‍വ്വകലാശാല പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫ. മാത്യു ജോര്‍ജ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.  

 

ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ.എം.എസ് സ്വാമിനാഥന്റെ മകളും ചെന്നൈ എം.എസ്.എസ്.ആർ.എഫ് അദ്ധ്യക്ഷയുമായ ഡോ.സൗമ്യ സ്വാമിനാഥൻ അദ്ധ്യക്ഷയും കെ.എസ്.സി.എസ്. ടി. ഇ - സി.ഡബ്ള്യു.ആർ. ഡി.എം കോഴിക്കോട് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ.പി.മനോജ് സാമുവേൽ കൺവീനറും ആയുള്ള ശാസ്ത്ര കോൺഗ്രസ്സിൽ 150ഓളം ശാസ്ത്രജ്ഞർ പങ്കെടുത്തു. 424 യുവ ശാസ്ത്രജ്ഞർ ശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുത്തു. 4000 പേർ പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു. 362 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 140 പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.

 

ഇന്ത്യന്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ആര്‍.ആര്‍.ഐ) ശാസ്ത്രജ്ഞ ഡോ.സ്വാതി നായക്ക് എം.എസ്.സ്വാമനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. 

 

കൊൽക്കത്ത ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ഡോ.എ.എ.മാവോ ഇ.കെ ജാനകിയമ്മാൾ അനുസ്മരണ പ്രഭാഷണവും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടര്‍ കെ.ജയകുമാർ പി.ടി.ഭാസ്കര പണിക്കർ അനുസ്മരണവും ജി.ഐ.എഫ്.ടി ഡോ. കെ.ജെ.ജോസഫ് ഡോ. പി.കെ.ഗോപാലകൃഷ്ണൻ അനുസ്മരണവും നടത്തി. 

 

മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ യുവ ശാസ്ത്രജ്ഞരായ ഐ.സി.എ.ആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി കൊച്ചി എഞ്ചിനീയറിങ് സെക്ഷന്‍ ശാസ്ത്രജ്ഞന്‍ ഡോ.എസ്.മുരളി, എന്‍.ഐ.ഐ.എസ്.ടി മൈക്രോ ബയല്‍ പ്രൊസസ്സ് ആന്‍ഡ് ടെക്‌നോളജി ഡിവിഷന്‍ ശാസ്ത്രജ്ഞ ഡോ.ഹര്‍ഷ ബജാജ് എന്നിവർ കണ്ടുപിടിത്തങ്ങള്‍ വിശദീകരിച്ചു.

 

 

 *കാസർകോടിന് സമ്മാനമൊരുക്കി ജില്ലയിലെ യുവാക്കൾ*

 

 

36 മത് ശാസ്ത്ര കോൺഗ്രസ്സ് സമാപിച്ചപ്പോൾ കാസർകോടിന് സമ്മാനമൊരുക്കി ജില്ലയിലെ യുവാക്കൾ. കേരള ശാസ്ത്ര കോൺഗ്രസിൽ 'സൈസോ' സെഷനിൽ കാസർകോട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ശാസ്ത്രീയ പ്രതിവിധികളുമായി യുവാക്കളെത്തി.  

 

കേരള ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്ന ജില്ലകളിലെ പ്രാദേശിക പ്രശ്നങ്ങൾക്ക് 15 നും 25 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് പ്രോജക്ടുകൾ അവതരിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. യൂണിയൻ ബാങ്കിന്റെ സഹകരണത്തോടുകൂടി തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടിന് 50,000 രൂപ പാരിതോഷികം നൽകി.

 

കാസർകോട് പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളുമാണ് ശാസ്ത്രീയ പ്രതിവിധികളുമായി എത്തിയത്.  

 

 

 

 *വന്യ ജീവി മനുഷ്യ - സംഘർഷങ്ങൾക്ക് പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരവുമായി വിദ്യാർത്ഥികൾ*

 

 

വന്യജീവി മനുഷ്യ - സംഘർഷങ്ങൾക്ക് ശാസ്ത്രീയ പരിഹാരവുമായി എൽ.ബി.എസ് കോളജ് വിദ്യാർത്ഥികൾ വേദിയിലെത്തി. 

പി.ഐ.ആർ സെൻസറും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനവുമായാണ് വിദ്യാർത്ഥികൾ എത്തിയത്. വന്യജീവികളുടെ ചലനം അറിയുമ്പോൾ സെൻസർ പ്രവർത്തിക്കുകയും കറങ്ങിക്കൊണ്ടിരിക്കുന്ന ക്യാമറകൾ പ്രവർത്തന സജ്ജമാവുകയും ചെയ്യും. എ.ഐ സഹായത്തോടെ നേരത്തെ തന്നെ സെറ്റ് ചെയ്ത വെച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ജീവിയെ തിരിച്ചറിയുന്നു. തുടർന്ന് ജീവിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ഉയർന്ന ശബ്ദങ്ങൾ, ഉയർന്ന വെളിച്ചം, ശത്രു ജീവികളുടെ ശബ്ദങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുകയും കർഷകന്റെ ഫോണിൽ അലേർട്ട് സന്ദേശം ലഭിക്കുകയും ചെയ്യും. 

 

വലിയ ചിലവുള്ള പ്രോജക്ട് ആയതിനാൽ അതിന്റെ ചെറു രൂപമാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. നാടും കർഷകരും നേരിടുന്ന വലിയ പ്രതിസന്ധി പത്ര മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞതിനാലാണ് ഇത്തരം ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. എൽ.ബി.എസ് കോളേജിൽ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിൽ പഠിക്കുന്ന അലൻ, വി.എസ്.അക്ഷയ, നിധീഷ് നായ്ക്, പ്രതീക് റാവു എന്നിവർ പ്രൊജക്ട് അവതരിപ്പിച്ചു. 

 

 

 

 *സുരങ്കയും ജല സംരക്ഷണവും*

 

 

സുരങ്കയിൽ നിന്നും ഒഴുകിവരുന്ന വെള്ളത്തെ സംരക്ഷിച്ച് ഭൂഗർഭ ജലത്തിൻറെ അളവ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടുമായി കാസർകോട് ഗവൺമെൻറ് കോളേജ് ബി.എസ്.സി ജിയോളജി വിഭാഗം വിദ്യാർത്ഥികൾ വേദിയിലെത്തി. ചെങ്കൽ കുന്നുകൾ തുരന്ന് വെള്ളം കണ്ടെത്തുന്ന സുറങ്കയിൽ നിന്നും വെള്ളം ഒഴുകി പോകുന്നത് ഒഴിവാക്കി കൃത്രിമമായി പാറകളെ വെള്ളം ശേഖരിക്കാൻ പ്രാപ്തമാക്കുന്ന കണ്ടുപിടിത്തവുമയാണ് വിദ്യാർത്ഥികൾ എത്തിയത്. സി.കെ.നിഖിൽ രാജ്, പി.ആഭ, അഷിത ബാലൻ, പി.റിതുരാജ് എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്.

 

 

 *പഠന വൈകല്യം മറികടക്കാൻ ലേണിങ് ആപ്പ്* 

 

എഴുതാനും സംസാരിക്കാനും കണക്ക് കൂട്ടാനുമെല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ' ലക്‌സികോ'പഠന ആപ്പുമായി എൽ.ബി.എസ് കോളേജ് വിദ്യാർത്ഥികൾ വേദിയിലെത്തി. പ്രീ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ആപ്പാണ് പഠനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയത്. ആപ് കൂടുതൽ വിപുലീകരിച്ച് കൂടുതൽ വിദ്യാർഥികൾക്ക് സൗകര്യം നൽകാൻ കഴിയും. ജില്ലയിലെ ബഡ്സ് സ്കൂൾ കുട്ടികൾക്കും എൻഡോസൾഫാൻ മേഘലയിലെ കുട്ടികൾക്കും ഈ പ്രോജക്ട് ഉപകാരപ്പെടും. ടി.പി.ഫാത്തിമത്ത് നിദ താജ്, എ.നന്ദന, അബ്ദുള്ള ഷഫൽ എന്നിവരാണ് പ്രോജക്ട് അവതരിപ്പിച്ചത്. 

 

കാർഷിക മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഇലക്ട്രിക് ടില്ലറുമായി എൽ.ബി.എസ് എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർത്ഥികളായ ടി.എ.നിധിൻ, കെ.ജെ.കാർത്തിക, മുഹമ്മദ് ഹുസൈൻ എന്നിവരെത്തിയത്.

 

ശാസ്ത്ര കോൺഗ്രസ്സിൽ12 ശാസ്ത്ര വിഷയങ്ങളിൽ പ്രബന്ധ, പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. ബാല ശാസ്ത്ര കോണ്‍ഗ്രസ് വിജയികളായ ബാലശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികൾ ശാസ്ത്രജ്ഞരുമായി സംവദിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കായി ' വാക്ക് വിത്ത് സയന്റിസ്റ്റ് ' പരിപാടിയും സംഘടിപ്പിച്ചു. വി.കെ.രമേഷിന്റെ നേതൃത്വത്തിൽ ശ്രീ ഗോപാലകൃഷ്ണ യക്ഷഗാന ബോമ്മയാട്ട സംഘം അവതരിപ്പിച്ച യക്ഷഗാന ബോമ്മയാട്ടം, കാസർകോട് ഗവൺമെന്റ് കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ.അനന്തപത്മനാഭ അവതരിപ്പിച്ച വയലിൻ കച്ചേരി, പൂരക്കളി എന്നീ കലാ പരിപാടികളും നടന്നു.

ReplyForward

Add reaction

date