Skip to main content

കാസർകോട് നേരിടുന്ന പ്രശ്നങ്ങളിൽ കൂടുതൽ യുവ ഇടപെടലുകൾ ആവശ്യം ; അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ

 

 

കാസർകോട് ജില്ല നേരിടുന്ന പ്രശ്നങ്ങളിൽ കൂടുതൽ യുവ ഇടപെടലുകൾ ആവശ്യമെന്ന് ആവശ്യമെന്ന് അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. കാസർകോട് ഗവൺമെൻറ് കോളേജിൽ നടക്കുന്ന 36 മത് കേരള ശാസ്ത്ര കോൺഗ്രസിൽ കാസർകോട് ജില്ല നേരിടുന്ന പ്രശ്നങ്ങളിൽ ശാസ്ത്രീയ ഇടപെടൽ നടത്തുന്ന യുവാക്കളുടെ പ്രൊജക്റ്റ് അവതരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഗതാഗതം തുടങ്ങി വിവിധ വിഷയങ്ങളിൽ യുവ ഇടപെടലുകൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു . ചടങ്ങിൽ കെ.എസ്.സി.എസ്.ടീ. ഇ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്‌ ഡോക്ടർ പി.ഹരിനാരായണൻ ആമുഖപ്രഭാഷണം നടത്തി. കെ.എസ്.സി.എസ്.ടി.ഇ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഡോക്ടർ സുരേഷ് ദാസ്, കെ.എസ്.സി.എസ്.ടി.ഇ പ്രതിനിധി ഡോക്ടർ സിജു സി രാഘവൻ എന്നിവർ സംസാരിച്ചു.

 

കേരള ശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്ന ജില്ലകളിലെ പ്രാദേശിക പ്രശ്നങ്ങൾക്ക് 15 നും 25 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് പ്രോജക്ടുകൾ അവതരിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. യൂണിയൻ ബാങ്കിന്റെ സഹകരണത്തോടുകൂടി തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടിന് 50,000 രൂപ പാരിതോഷികം നൽകും.

 

 

ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ശാസ്ത്രീയ പ്രതിവിധികളുമായി യുവാക്കളെത്തി

 

36 മത് കേരള ശാസ്ത്ര കോൺഗ്രസിൽ കാസർകോട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ശാസ്ത്രീയ പ്രതിവിധികളുമായാണ് യുവാക്കളെത്തിയത് 

 

കാസർകോട് പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളുമാണ് ശാസ്ത്രീയ പ്രതിവിധികളുമായി എത്തിയത്.

 

 

date