Skip to main content

പ്രളയ കെടുതി: ജില്ലയില്‍ 33.18 കോടി രൂപ വിതരണം ചെയ്തു.

    ജില്ലയില്‍ പ്രളയകെടുതി ബാധിച്ച  കുടുംബങ്ങള്‍ക്ക് 10000 ധനസഹായം നല്‍കുന്ന പദ്ധതിയില്‍ 33.18 കോടി രൂപ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പ്രളയം മൂലം ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കും വീടുകളില്‍ വെള്ളം കയറി നഷ്ടം പറ്റിയവര്‍ക്കുമാണ് തുക നല്‍കിയത്. ജില്ലയില്‍ ആകെ 33370 അപേക്ഷകരാണ് ഉണ്ടായിരുന്നത്. സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും പട്ടികയില്‍ പെട്ട മുഴുവന്‍ പേര്‍ക്കും 3800 രൂപ വീതം വിതരണം ചെയ്തു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 33071 കുടുംബങ്ങള്‍ക്ക് 6200 രൂപ വീതവും നല്‍കി. തിരൂരില്‍ 227 പേര്‍ക്കും പൊന്നാനിയില്‍ 72 പേര്‍ക്കും തുക നല്‍കാനുണ്ട്.
     തുക നല്‍കിയവരുടെ എണ്ണം താലൂക്ക് തിരിച്ച് ഏറനാട് താലൂക്കില്‍ 3223, പെരിന്തല്‍മണ്ണ 2610, കൊണ്ടോട്ടി 2006, നിലമ്പൂര്‍ 1460, തിരൂര്‍ 9219, തിരൂരങ്ങാടി 9943, പൊന്നാനി 4909 കുടുംബങ്ങള്‍ക്കാണ് തുക വിതരണം ചെയ്തത്.      വിവിധ താലൂക്കുകളില്‍ നിന്നായി ദുരിതാശ്വാസ നിധിയിയില്‍ നിന്നും തുക ലഭിക്കുന്നതിനായി 366 പരാതികള്‍ ലഭിച്ചിട്ടുണ്ട്.  തിരൂര്‍ താലൂക്കില്‍ നിന്ന് പരാതികള്‍ ഒന്നും ലഭിച്ചില്ല.  പരാതികള്‍ താലൂക്ക് തിരിച്ച്. ഏറനാട് 219, പെരിന്തല്‍മണ്ണ 13, കൊണ്ടോട്ടി ഒന്ന്, നിലമ്പൂര്‍ അഞ്ച്, തിരൂരങ്ങാടി മൂന്ന്, പൊന്നാനി 125.  തുക ലഭിച്ച ഗുണ ഭോക്താക്കളുടെ പേരും വിശദാംശങ്ങളും വെബ്‌സൈറ്റിലും വില്ലേജ് ഓഫിസുകളിലും പ്രസിദ്ധീകരി ക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 

date