Skip to main content

കുടുംബശ്രീ പലിശ രഹിത വായ്പ ആശ്വാസ ധനസഹായം ലഭിച്ചവര്‍ക്ക് മാത്രം

സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ആശ്വാസ ധനഹസഹായത്തിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമേ കുടുംബശ്രീ പ്രഖ്യാപിച്ച പലിശരഹിതവായ്പ ലഭിക്കൂ. പലിശ രഹിത വായ്പാ പദ്ധതിയെക്കുറിച്ച് യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹേമലത വിശദീകരിച്ചു. പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനാണ് കുടുംബശ്രീ ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കുക. പ്രളയത്തില്‍ വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശം സംഭവിച്ചവര്‍ക്ക് തിരിച്ചടവ് ഉറപ്പുവരുത്തിക്കൊണ്ടാണ് വായ്പ നല്‍കുന്നത്. കുടുംബശ്രീ സംഘടനാ സംവിധാനം വഴിയാണ് വായ്പ ലഭിക്കുക. കുടുംബശ്രീ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് വായ്പ ആവശ്യമെങ്കില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വം എടുത്താല്‍ വായ്പ ലഭിക്കും. 36 മുതല്‍ 48 മാസങ്ങളിലായി വായ്പ തിരിച്ചടവ് കാലാവധി നിജപ്പെടുത്താം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം എന്ന പുതിയ സാമ്പത്തിക സഹായ പദ്ധതിയുടെ കീഴിലാണ് ഗാര്‍ഹിക വായ്പ പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ സി. അബ്ദുല്‍റഷീദ്, ഡോ. ജെ.ഒ അരുണ്‍, നിര്‍മലാകുമാരി, പ്രസന്നകുമാരി, തിരൂര്‍ ആര്‍.ഡി.ഒ മോബി.ജെ, മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date