Skip to main content

കൊണ്‍േണ്ടാട്ടി പഴയങ്ങാടി റോഡ് വീതി കൂട്ടല്‍ : ഭൂവുടമകളുടെ യോഗം ചേര്‍ന്നു

കൊണ്‍േണ്ടാട്ടി പഴയങ്ങാടി റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥരുടെയും ഭൂവുടുമകളുടെയും യോഗം ചേര്‍ന്നു. കൊണ്ടേണ്‍ാട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൊണ്ടേണ്‍ാട്ടി നഗരസഭ ആക്ടിംഗ് ചെയര്‍മാന്‍ യു.കെ.മമ്മദിശ, തഹസില്‍ദാര്‍ കെ. ദേവകി, ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ബി.എസ്. സുബോദ് കുമാര്‍, എന്‍. മഹ്മൂദ്, പൊതുമരാമത്ത് റോഡ്‌സ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. അബ്ദുല്‍ അസീസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍. ആര്യ, മുന്‍ ചെയര്‍മാന്‍ സി.നാടിക്കുട്ടി, കൗണ്‍സിലര്‍ സി.മുഹമ്മദ് റാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
ഭൂവുടമകള്‍ ഭൂമി വിട്ടു നല്‍കാനുള്ള സമ്മതം അറിയിച്ചു. സമ്മതപത്രം ഒപ്പിട്ട് നല്‍കുന്ന മുറക്ക് റോഡരികിലെ വൈദ്യുതി, ടെലഫോണ്‍ പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ച റോഡ് വീതി കൂട്ടുന്ന നടപടികള്‍ ആരംഭിക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പി.വി.എ.ലത്തീഫ് കണ്‍വീനറായി സമിതിയെ തെരഞ്ഞെടുത്തു.

 

date