Skip to main content

കയര്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യ വിതരണം 21 ന്

കൊച്ചി: ജില്ലയിലെ കയര്‍ തൊഴിലാളികള്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം സെപ്തംബര്‍ 21 ന് രാവിലെ 11 ന് പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ എസ്. ശര്‍മ്മ എം.എല്‍.എ നിര്‍വഹിക്കും. 

2012 ഏപ്രില്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിരമിച്ച 22000 തൊഴിലാളികള്‍ക്കും കൂടി വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡിന് 12.45 കോടി രൂപ അനുവദിച്ചിരുന്നു. ഈ കാലയളവില്‍ വിരമിച്ച കയര്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വ കാലയളവ് കണക്കാക്കി 2500 രൂപ മുതല്‍ 15000 രൂപ വരെ ആനുകൂല്യം ലഭിക്കും. 

 

ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ അധ്യക്ഷത വഹിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എം. ഷാജി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, കയര്‍ അപ്പെക്‌സ് ബോഡി അംഗം ടി.ആര്‍. ബോസ്, പളളിപ്പുറം പഞ്ചായത്തംഗം രാധിക സതീഷ്, പറവൂര്‍ കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ.എം. ഇന്ദിര, പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗം പി.ബി. സജീവന്‍, റീജ്യണല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ബിബിന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. 

date