Skip to main content

ചിത്രപ്രദര്‍ശനം ഇന്ന് (സെപ്റ്റംബര്‍ 19) മുതല്‍ കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ 

 

കേരള ലളിത കലാ അക്കാദമി ആഭിമുഖ്യത്തില്‍ 19 മുതല്‍ 25 വരെ വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ അഗ്നോസ്റ്റിക് ജിയോമെട്രി എന്ന പേരില്‍ ഷിബു ശിവ്‌റാമിന്റെ ചിത്രപ്രദര്‍ശനം നടത്തും. കേരള ലളിത കലാ അക്കാദമി മുന്‍ ചെയര്‍മാന്‍ കാട്ടൂര്‍ നാരായണപിള്ള ഉദ്ഘാടനം ചെയ്യും. കേരള ലളിത കലാ അക്കാദമി നിര്‍വാഹക സമിതി അംഗം കാരക്കാമണ്ഡപം വിജയകുമാര്‍ അധ്യക്ഷത വഹിക്കും. കലാനിരൂപകന്‍ ദാമോദരന്‍ നമ്പിടി മുഖ്യപ്രഭാഷണം നടത്തും.    

   പി.എന്‍.എക്‌സ്.4113/18

date