Skip to main content

ബി.ഫാം കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍ 20ന്

 

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും, വിവിധ സ്വാശ്രയ കോളേജുകളിലേയുംബി.ഫാം കോഴ്‌സിന്റെ ഒഴിവുളള സീറ്റുകളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാമ്പസിലുളള സി.ഒ.കെ. ആഡിറ്റോറിയത്തില്‍ 20ന് രാവിലെ 9.30 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചിട്ടുളള കേരള മെഡിക്കല്‍/ എന്‍ജിനിയറിംഗ്/ ഫാര്‍മസിയുടെ ബി.ഫാം പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്. അസല്‍ രേഖകള്‍ ഹാജരാക്കുന്ന വിദ്യാര്‍ത്ഥികളെ മാത്രമേ ഈ അലോട്ട്‌മെന്റില്‍ പരിഗണിക്കൂ. ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ നിന്നും മറ്റൊരു കോളേജിലേക്ക് മാറ്റം അനുവദിക്കില്ല. 128 സര്‍ക്കാര്‍ മെരിറ്റ് സീറ്റുകളാണുളളത്. വിവിധ സ്വാശ്രയ ഫാര്‍മസി കോളേജുകളിലെ സീറ്റ് വിഭജന പട്ടിക സംബന്ധിച്ച അന്തിമതീരുമാനം ഉടന്‍ ഉണ്ടാകും. ഈ പട്ടിക www.dme.kerala.gov.in ല്‍ പ്രസിദ്ധീകരിക്കും.

   പി.എന്‍.എക്‌സ്.4120/18

date