Skip to main content

സ്വകാര്യ ഭൂമിയിലെ തടിയുത്പാദനം: ധനസഹായത്തിന് അപേക്ഷിക്കാം

ആലപ്പുഴ: സ്വകാര്യഭൂമിയിലെ തടിയുത്പാദനം വർധിപ്പിക്കുന്നതിനും സർവ്വസാധാരണമായി ഉൽപ്പാദിപ്പിക്കുന്ന തടിയിനങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകൾക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനം വകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തേക്ക്, ഈട്ടി. ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ളാവ്, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നതിനാണ് പദ്ധതി.

കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറവും ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലും വനം വകുപ്പിന്റെ www.forest.kerala.gov.in  എന്ന വെബ്സൈറ്റിലും ലഭിക്കും. സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെയും അപേക്ഷകന്റെ തിരിച്ചറിയൽ കാർഡിന്റെയും പകർപ്പും സ്ഥലത്തേക്ക് എത്താനുള്ള വഴിയുടെ സ്‌കെച്ചും അടക്കമുള്ള അപേക്ഷ ഒക്ടോബർ 15 നകം കൊമ്മാടിയിലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ 0477- 2246034.

 

അക്ഷയഊർജ്ജ ഉപകരണങ്ങൾ സർവീസ് ചെയ്യും

 

ആലപ്പുഴ:  ജില്ലയിൽ അനെർട്ട് മുഖേന  സ്ഥാപിച്ച പ്രകൃതിക്ഷോഭം മൂലം തകരാറായ സൗരോർജ്ജ ഉപകരണങ്ങൾ, ബയോഗ്യാസ് പ്ലാന്റുകൾ മെച്ചപ്പെട്ട വിറകടുപ്പുകൾ എന്നിവ സർവ്വീസ് ചെയ്യുന്നതിന ് അനർട്ട് വിവരശേഖരണം നടത്തും. തകരാർ സംഭവിച്ച ഉപകരണങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ സെപ്റ്റംബർ 26നകം അനെർട്ടിന്റെ ജില്ല ഓഫീസിൽ ഫോൺ മുഖേനയോ, ഇ-മെയിൽ മുഖേനയോ, എസ്.എം.എസ് മുഖേനയോ അറിയിക്കണമെന്ന് പ്രോഗ്രാം ഓഫീസർ അറിയിച്ചു. ഫോൺ: 0477 2235591, 9188119404  ടോൾഫ്രീനം. 18004251803, ഇ-മെയിൽ: alappuzha@anert.in

 

date