Skip to main content

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാണക്കാരി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബക്ഷേമ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് മോന്‍സ് ജോസഫ് എം.എല്‍.എ 10 ലക്ഷം രൂപ കൂടി അനുവദിച്ചു. എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാണക്കാരി പ്രൈമറി ഹെല്‍ത്ത് സെന്റര്‍  കുടുംബക്ഷേമ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് മോന്‍സ് ജോസഫ് എം.എല്‍.എ 10 ലക്ഷം രൂപ കൂടി അനുവദിച്ചു. എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ചുളള കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിന് കൂടുതല്‍ തുക ആവശ്യമായി വന്ന സാഹചര്യത്തിലാണ് 10 ലക്ഷം രൂപ  കൂടി അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാണക്കാരി പി.എച്ച്‌സിയുമായി ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജെസ്സി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ബിജു പാതിരമല, ബിജു പഴയപുരയ്ക്കല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സെലിമ സിബി, ജിനി ജോജി, സെക്രട്ടറി ബെന്നി ജേക്കബ്, ബ്ലോക്ക് എക്‌സിക്യൂട്ടീവ് എഞ്ചിയനീയര്‍ നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ധന്യാ സുശീലന്‍ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബിനോയ് പി. ചെറിയാന്‍ നന്ദിയും പറഞ്ഞു. 

 

date