Skip to main content

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്

കോട്ടയം ജില്ലയിലെ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് അംശാദായം അടക്കുന്നതിനും കുടിശ്ശിക നിവാരണത്തിനും  അംഗത്വം ചേരുന്നതിനും അവസരം  കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  സിറ്റിംഗ് നടത്തും. വെള്ളാവൂര്‍, നെടുംകുന്നം, കങ്ങഴ, വാഴൂര്‍, തോട്ടക്കാട്, ചെത്തിപ്പുഴ, പായിപ്പാട് എന്നീ വില്ലേജിലുള്ളവര്‍ക്ക് സെപ്തംബര്‍ 27ന് വെള്ളാവൂര്‍ പഞ്ചായത്ത് ഹാളിലും  ചങ്ങനാശ്ശേരി, കുറിച്ചി, വാഴപ്പള്ളി ഈസ്റ്റ്, വാഴപ്പള്ളി വെസ്റ്റ്, തൃക്കൊടിത്താനം, മാടപ്പള്ളി, കറുകച്ചാല്‍ എന്നീ വില്ലേജിലുള്ളവര്‍ക്ക്  29 ന് ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി ഹാളിലുമാണ് സിറ്റിംഗ് . 

date