Skip to main content

എറണാകുളം അറിയിപ്പുകള്‍1

ജില്ലാതലത്തില്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു

 

കൊച്ചി:  സമഗ്ര ശിക്ഷാ അഭിയാന്‍ കേരളം - ഐ.ഇ.ഡി റിസോഴ്‌സ് അധ്യാപകരെ എലിമെന്ററി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 50 ശതമാനത്തില്‍ കുറയാത്ത ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍, ബി.എഡ് അല്ലെങ്കില്‍  50 ശതമാനത്തില്‍ കുറയാത്ത  പ്ലസ് ടു ഉം സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സപ്തംബര്‍ 24- ന് രാവിലെ 11-ന് എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസില്‍ (എസ്.എസ്.എ) നടക്കുന്ന കൂടിക്കാഴ്ചയില്‍ നേരിട്ട് പങ്കെടുക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ജില്ലാ പ്രോജക്ട് ഓഫീസര്‍, സര്‍വ്വ ശിക്ഷാ അഭിയാന്‍, എറണാകുളം, എസ്.ആര്‍.വി ഡി എല്‍.പി സ്‌കൂള്‍ ക്യാമ്പസ്, ചിറ്റൂര്‍ റോഡ്, എറണാകുളം - 682011, ഫോണ്‍: 0484-2375257.

 

ഐഇഎല്‍ടിഎസ്  സൗജന്യ പരിശീലനം

 

കൊച്ചി:  പട്ടികജാതി  വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി IELTS പരീക്ഷാ പരിശീലനം സ്റ്റൈപ്പന്റോടു കൂടി നല്‍കുന്നു. ഡിഗ്രി കഴിഞ്ഞവര്‍ക്കും, നേഴ്‌സുമാര്‍, ബി.ടെക്കുകാര്‍, ഡിപ്ലോമക്കാര്‍ എന്നിവര്‍ക്കും വിദേശത്ത് ജോലി ചെയ്യുവാനും പഠിക്കുവാനും താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 22 (ശനിയാഴ്ച). കൂടുതല്‍ വിവരങ്ങള്‍ക്ക് : ഇംഗ്ലീഷ് ലാംഗ്വേജ്  അക്കാദമി, മാടശ്ശേരിയില്‍ ബില്‍ഡിംഗ്, മൂവാറ്റുപുഴ. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍ 9446444847.

 

അന്തര്‍ദേശീയ ആന പരിപാലന കേന്ദ്രം:

ഭവന നിര്‍മ്മാണബോര്‍ഡുമായി ധാരണാപത്രം ഒപ്പിട്ടു

 

കൊച്ചി:  കോട്ടൂരിലുള്ള ആന പരിപാലന കേന്ദ്രം  അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി വനം വകുപ്പും ഭവന നിര്‍മ്മാണ ബോര്‍ഡും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. റവന്യു - ഭവന നിര്‍മ്മാണ മന്ത്രി ഇ.ചന്ദ്രശേഖറും വനം മന്ത്രി അഡ്വ. കെ. രാജുവും ധാരണാപത്രം കൈമാറി. കിഫ്ബിയില്‍ നിന്നുള്ള 105 കോടി ഉള്‍പ്പെടെ  ആകെ 113 കോടി രൂപ ചെലവഴിച്ചാണ് കോട്ടൂര്‍ ആനപരിപാലന കേന്ദ്രം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. 

കാട്ടാനകളെ ഒറ്റയായും കൂട്ടമായും പാര്‍പ്പിക്കുവാനുള്ള എന്‍ക്‌ളോഷറുകള്‍, കുട്ടിയാനകള്‍ക്കുള്ള പ്രത്യേക പരിചരണ കേന്ദ്രം, മഴവെള്ളം ശേഖരിക്കുവാനുള്ള വലിയകുളങ്ങള്‍, വെറ്റിനറി ഹോസ്പിറ്റല്‍, ആഫീസ് സമുച്ചയം, പാപ്പാന്‍മാര്‍ക്കുള്ള പരിശീലനകേന്ദ്രം, ആനമ്യൂസിയം, ബയോളജിക്കല്‍ പാര്‍ക്ക്, ആനപാപ്പാന്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍, ആനക്കുള്ള ഭക്ഷണശാല, നെയ്യാര്‍ റിസര്‍വ്വോയറിന്റ 'ഭാഗമായ ജലാശയം, ജലാശയത്തില്‍ വിഹരിക്കുന്ന ആനകളെ വീക്ഷിക്കുന്നതിന് സന്ദര്‍ശകര്‍ക്കുള്ള സൗകര്യം, സന്ദര്‍ശകര്‍ക്കുള്ള 'ഭക്ഷണശാല, ടോയ്‌ലറ്റ് ബ്‌ളോക്ക്, പാര്‍ക്കിംങ് സൗകര്യം, സന്ദര്‍ശകര്‍ക്ക#ുള്ള താമസസൗകര്യം, ഗാര്‍ഡന്‍ നിര്‍മ്മാണം, വൃക്ഷവല്‍ക്കരണം എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ കേന്ദ്രം. 50 ആനകളെ വരെ പാര്‍പ്പിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. 

തിരുവനന്തപുരം ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ്, ആര്‍.റ്റി.എഫ്. ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതി നടത്തിപ്പിനാവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നെയ്യാര്‍- പേപ്പാറ വനവികസന ഏജന്‍സിയാണ് പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. സംസ്ഥാന വനനിര്‍മ്മാണ ബോര്‍ഡിനെയാണ് പദ്ധതിയുടെ നിര്‍വ്വഹണചുമതല (പ്രോജക്റ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്) ഏല്‍പ്പിച്ചിരിക്കുന്നത്. പ്രോജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭവന നിര്‍മ്മാണ ബോര്‍ഡും വനം വകുപ്പ് ഏജന്‍സിയും വിശദമായ ചര്‍ച്ചയും സ്ഥലപരിശോധനയും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഡിസംബറില്‍ ആരംഭിച്ച് 2020 ഒക്‌ടോബറില്‍ പണികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.  

റവന്യു മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ കെ.എസ്. ശബരിനാഥന്‍ എം.എല്‍.എ., ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് , ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

ഷോര്‍ട്ട് ക്വട്ടേഷന്‍ നോട്ടീസ്

 

കൊച്ചി:  എറണാകുളം ജില്ലയിലെ ചിറ്റൂര്‍  മൂലമ്പിള്ളി  പിഴല  കോതാട്  ചേന്നൂര്‍   ചരിയംതുരുത്ത്  പിഴല ആശുപത്രി  പാലിയം തുരുത്ത്  കടമക്കുടി ജെട്ടി എന്നീ സ്ഥലങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ സമയങ്ങളില്‍ പൊതു ജനങ്ങള്‍ക്കായി ഫെറി സൗകര്യം  ഏര്‍പ്പെടുത്തുന്ന  ആവശ്യത്തിലേക്കായി കുറഞ്ഞത് 30  സീറ്റ് ശേഷിയുള്ളതും, എല്ലാ നിയമാനുസൃത ലൈസന്‍സുകളുമുള്ള ഒരു മോട്ടോര്‍ ബോട്ട്, ലൈസന്‍സുള്ള ജീവനക്കാരുടെ സേവനമുള്‍പ്പെടെ  ഏകദേശം മൂന്നു മാസക്കാലയളവില്‍ ഫെറി സര്‍വ്വീസ് നടത്തുന്നതിന് താത്പര്യമുള്ള ബോട്ടുടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു.  ക്വട്ടേഷനുകള്‍ ലഭിക്കേണ്ടണ്‍ അവസാന തിയതി സെപ്തംബര്‍  24  പകല്‍ 11 മണി. ക്വട്ടേഷനുകള്‍ അന്നേ ദിവസം 12 മണിക്ക് തുറക്കും.   കൂടുതല്‍ വിവരങ്ങള്‍ക്ക്  ജിഡ ഓഫീസുമായൊ ഡിറ്റിപിസി  ഓഫീസുമായൊ ബന്ധപ്പെടുക. ബന്ധപ്പെടേണ്‍ നമ്പര്‍. 0484- 2367334, 9847332200.

 

 

താത്പര്യപത്രം ക്ഷണിച്ചു

 

കൊച്ചി:  സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ബീച്ച് കോറിഡോര്‍  പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ള പുതുവൈപ്പ്, കുഴുപ്പിള്ളി എന്നീ ബീച്ചുകളില്‍, വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി  സുരക്ഷിതമായ കടലോര ജല വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് താത്പര്യമുള്ള ഈ മേഖലയിലെ പരിചയ സമ്പന്നരും നിയമാനുസൃത ലൈസന്‍സുകളുമുള്ള സേവനദാതാക്കളെ ക്ഷണിക്കുന്നു. ഇതിനു പകരമായി  ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഈ ബീച്ചുകളില്‍ സൗജന്യമായി ലഭ്യമാക്കുവാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളെയാകും പരിഗണിക്കുക. പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാകും. 

ജലവിനോദാപാധികളായ ഉപകരണങ്ങളും,  യാനങ്ങളും സ്വന്തമായി  ഉള്ള സ്ഥാപനങ്ങളെയും, ഈ മേഖലയിലെ പ്രൊഫഷണല്‍ പരിചയമുള്ള ജീവനക്കാരുടെ  സേവനം ഉറപ്പു നല്‍കുവാന്‍ തയ്യാറുള്ള സ്ഥാപനങ്ങളെയാകും പരിഗണിക്കുക. ഡിറ്റിപിസിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള സേവനദാതാക്കള്‍ക്ക് മുന്‍ഗണന നല്‍കും. വിശദവിവരങ്ങളടങ്ങിയ താത്പര്യപത്രം സെപ്റ്റംബര്‍ 24ാം തീയതി 11 മണിക്ക്  മുന്‍പ് സെക്രട്ടറി ഡിറ്റിപിസി എറണാകുളം, രാജേന്ദ്രമൈതാനത്തിന് എതിര്‍ വശം, പാര്‍ക്ക് അവന്യൂ റോഡ് എറണാകുളം-11 എന്ന വിലാസത്തില്‍  ലഭിച്ചിരിക്കേണ്ടണ്‍താണ്. (ഫോണ്‍: 9847332200).

date