Skip to main content

ആരോഗ്യത്തിനായി ഒരു ദിവസം ബോധവല്‍ക്കരണക്ലാസ് നടത്തി

 

ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യത്തിനായി ഒരു ദിവസം പ്രചരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളിലെ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ ക്ലാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപൂര്‍ണമായൊരു ജില്ലയെ വാര്‍ത്തെടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ഡിഎംഒ പറഞ്ഞു. പ്രളയാനന്തരമുണ്ടാകാവുന്ന പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിനായി വിദ്യാര്‍ത്ഥികളിലും അവരിലൂടെ കുടുംബങ്ങളിലേയ്ക്കും ആരോഗ്യശീലങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വേണ്ടിയാണ് ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ആരോഗ്യബോധവല്‍ക്കരണ കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ഡബ്ലുഎച്ച്ഒ കണ്‍സല്‍ട്ടന്റ് ഡോ. രാഗേഷ് ക്ലാസ് നയിച്ചു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി അധ്യക്ഷത വഹിച്ചു. ജില്ലാ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ബിജു കുമാര്‍, ആരോഗ്യകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.എബി സുഷന്‍, മാസ് മീഡിയ ഓഫീസര്‍മാരായ ടി.കെ അശോക് കുമാര്‍, സുനില്‍ കുമാര്‍, വിവിധ വിദ്യാലയങ്ങളിലെ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.         (പിഎന്‍പി 2975/18)

date