Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങായി കോന്നിയിലെ കോളജുകള്‍

 

പ്രളയബാധിതമായ ജില്ലയ്ക്ക് കൈത്താങ്ങാകാന്‍ കോന്നിയിലെ  കോളേജുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും മാനേജ്‌മെന്റും ചേര്‍ന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് കളക്ടര്‍ പി.ബി നൂഹിന് കൈമാറി. കോളജ് ചെയര്‍മാന്‍ അഡ്വ. സി.എന്‍. സോമനാഥന്‍നായര്‍, സെക്രട്ടറി വി.ആര്‍. രാധാകൃഷ്ണന്‍നായര്‍, പ്രിന്‍സിപ്പല്‍ കെ.ആര്‍ സുകുമാരന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കോന്നി സഹോദരന്‍ അയ്യപ്പന്‍ സ്മാരക എസ്എന്‍ഡിപി യോഗം കോളജിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 45040 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. പ്രിന്‍സിപ്പല്‍ ഡോ.ബിജു പുഷ്പന്‍, അക്കൗണ്ടന്റ് എച്ച്.എ രാജീവ് കുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ ധനേഷ് ഗോപന്‍, വൈസ് ചെയര്‍മാന്‍ കീര്‍ത്തി പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.                   (പിഎന്‍പി 2987/18)

date