Skip to main content

അധികമായി ലഭിച്ച ദുരിതാശ്വാസ തുക മടക്കിനല്‍കി മാതൃകയായി ഗൃഹനാഥന്‍

 

പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസ തുക അധികമായി ലഭിച്ചത് മടക്കിനല്‍കി ഗൃഹനാഥന്‍. ചെറുകോല്‍പ്പുഴ പഞ്ചായത്തിലെ കീക്കൊഴൂര്‍ കുളഞ്ചരത്തുംമണ്ണില്‍ കെ.എം രാജുവാണ് സഹായമായി കിട്ടിയ അധികതുക മടക്കിനല്‍കി മാതൃകയായത്. ദുരിതാശ്വാസമായി ലഭിച്ച പതിനായിരം രൂപ കൈപ്പറ്റുന്നതിനായി ബാങ്കില്‍ എത്തിയപ്പോഴാണ് 3800 രൂപ കൂടി അധികമായി അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ രാജുവിനെ അറിയിച്ചത്. ഉടന്‍ തന്നെ മുഴുവന്‍ തുകയും പിന്‍വലിച്ച രാജു അധികമായി ലഭിച്ച തുക ചെറുകോല്‍ വില്ലേജ്ഓഫീസര്‍ ആര്‍. സിന്ധുവിന് മടക്കിനല്‍കി രസീതും കൈപ്പറ്റി. ദുരിതാശ്വാസ ഭാഗമായി പലരുടേയും അക്കൗണ്ടില്‍ ഇത്തരത്തില്‍ അധികമായി പണം ലഭിച്ചിരുന്നു. ഇത് എങ്ങനെ തിരികെ കൈമാറണമെന്ന് അറിയാതെ പലരും വിഷമിക്കുന്ന ഘട്ടത്തിലാണ് കൂലിപ്പണിക്കാരനായ രാജു വില്ലേജ് ഓഫീസറെ സമീപിച്ച് പണം മടക്കിനല്‍കി മാതൃകയായത്.                    (പിഎന്‍പി 2989/18)

date