Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 5.51 കോടി രൂപ ജനകീയധനസമാഹരണത്തില്‍ മാത്രം ലഭിച്ചത് 2.01 കോടി

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്ന് ഇതുവരെ ലഭ്യമായത് 5.51 കോടി രൂപയാണ്. ജനകീയ ധനസമാഹരണത്തിലൂടെ 17,18 തീയതികളില്‍ വീടുകള്‍ സന്ദര്‍ശിച്ച് സമാഹരിച്ചത് 2.01 കോടി രൂപയാണ്. ജനകീയ ധനസമാഹരണത്തിന് ജില്ലയില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. കോന്നി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് ജനകീയധനസമാഹരണത്തില്‍ ലഭ്യമായത്. 44.93 ലക്ഷം രൂപ. കോഴഞ്ചേരിയില്‍ 40.21 ലക്ഷവും അടൂരില്‍ 37.05 ലക്ഷവും റാന്നിയില്‍ 31.17 ലക്ഷവും തിരുവല്ലയില്‍ 29.90 ലക്ഷവും മല്ലപ്പള്ളിയില്‍ 18.18 ലക്ഷവുമാണ് ലഭ്യമായത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും വന്‍തോതില്‍ സഹായം പ്രവഹിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സന്നദ്ധസംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും ധനസഹായം ലഭ്യമാകുന്നുണ്ട്. ചെക്ക്, ഡിഡി മുഖേനയാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈപ്പറ്റുന്നത്. 

date