Skip to main content

ശേഷിക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ ആലുവ, കണയന്നൂര്‍ താലൂക്കുകളിലെ തെരഞ്ഞെടുത്ത വില്ലേജുകളില്‍ വിതരണം ചെയ്യും

 

 

കാക്കനാട്: ജില്ലയിലെ വിവിധ സംഭരണകേന്ദ്രങ്ങളില്‍ ശേഷിക്കുന്ന ദുരിതാശ്വാസവസ്തുക്കള്‍ ആലുവ, കണയന്നൂര്‍ താലൂക്കുകളിലെ തെരഞ്ഞെടുത്ത വില്ലേജുകളില്‍ സെപ്റ്റംബര്‍ 21,22 തീയതികളില്‍ വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടു. അവശേഷിക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ പരമാവധി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇവ വിതരണം ചെയ്യുന്നത്. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന മുന്‍ഗണനാക്രമത്തിലാണ് വിതരണം. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുമണിവരെ വിതരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ വില്ലേജുകളിലുള്‍പ്പെടുന്ന ബി.പി.എല്‍. റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കി സാധനങ്ങള്‍ കൈപ്പറ്റണം.  

 

ആലുവ താലൂക്കിലെ ആലുവ ഈസ്റ്റ്, വെസ്റ്റ്, ചൊവ്വര, ചെങ്ങമനാട് ചൂര്‍ണ്ണിക്കര, കീഴ്മാട്, നെടുമ്പാശ്ശേരി, വടക്കുംഭാഗം, അങ്കമാലി, അയ്യമ്പുഴ, കറുകുറ്റി, കാലടി, മൂക്കന്നൂര്‍, മലയാറ്റൂര്‍, മറ്റൂര്‍, മഞ്ഞപ്ര, പാറക്കടവ്, തുറവൂര്‍ വില്ലേജുകളിലും കണയന്നൂരിലെ ചേരാനെല്ലൂര്‍, കടമക്കുടി, തൃക്കാക്കര നോര്‍ത്ത് വില്ലേജുകളിലുമുള്ള ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് നല്‍കുക. കഴിഞ്ഞ ദിവസം പറവൂര്‍ താലൂക്കില്‍  വിതരണം നടത്തിയിരുന്നു.

 

ആലുവ താലൂക്കില്‍ ആര്‍.ആര്‍. സ്പെഷ്യല്‍ തഹസില്‍ദാര്‍ക്കും ഭൂരേഖ തഹസില്‍ദാര്‍ക്കും കണയന്നൂരില്‍ കണയന്നൂര്‍ തഹസില്‍ദാര്‍ക്കുമാണ് വിതരണച്ചുമതല. വിതരണം സുഗമമാക്കുന്നതിന് വില്ലേജു തിരിച്ചുള്ള വിതരണകേന്ദ്രങ്ങളില്‍ പ്രത്യേകം ചാര്‍ജ്ജ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

 

ആലുവയിലെ ആലുവ ഈസ്റ്റില്‍ ജി.എച്ച്.എസ്.കുഞ്ചാട്ടുകര, ജി.എച്ച്.എസ്. നൊച്ചിമ, ആലുവ വെസ്റ്റില്‍ ഗവ.ബോയ്സ് എച്ച്.എസ്.എസ്. ആലുവ, ജി.എല്‍.പി.എസ്. ചാമപ്പറമ്പ്, അങ്കമാലിയില്‍ ജി.യു.പി.എസ്. പീച്ചാനിക്കാട്, സെന്റ് ജോസഫ്സ് എച്ച്.എസ്.അങ്കമാലി, അയ്യമ്പുഴയില്‍ വില്ലേജ് ഓഫീസിനു സമീപത്തെ പുതിയ കെട്ടിടം, ചെങ്ങമനാട് ജി.എച്ച്.എസ്.എസ്. ചെങ്ങമനാട്, മോഡല്‍ ടെക്നിക്കല്‍ എച്ച്.എസ്.കപ്രശ്ശേരി, ചൂര്‍ണ്ണിക്കരയില്‍ എസ്.പി.ഡബ്ല്യു.ജി.എല്‍.പി.എസ്. തായിക്കാട്ടുകര, ഇല്‍താഫ് പബ്ലിക് സ്‌കൂള്‍ കുന്നത്തേരി, ചൊവ്വരയില്‍ ജി.എല്‍.പി.എസ്.ചൊവ്വര, ജി.എല്‍.പി.എസ്.ശ്രീമൂലനഗരം, കാലടിയില്‍ ജി.യു.പി.എസ്.കാലടി, ജി.എല്‍.പി.എസ്.നീലീശ്വരം, കറുകുറ്റിയില്‍ ജി.എച്ച്.എസ്.പാലിശ്ശേരി, സ്റ്റാര്‍ ജീസസ് എച്ച്.എസ്.കറുകുറ്റി, കീഴ്മാട് ജി.യു.പി.എസ്.കീഴ്മാട്, ജി.എച്ച്.എസ്.എസ്.കുട്ടമശ്ശേരി, മലയാറ്റൂരില്‍ സെന്റ് തോമസ് എച്ച്.എസ്.എസ്. മലയാറ്റൂര്‍, ന്യൂമാന്‍ അക്കാദമി കടപ്പാറ, മഞ്ഞപ്രയില്‍ ഗവ.ജൂനിയര്‍ ബേസിക് സ്‌കൂള്‍ മഞ്ഞപ്ര, ജി.എച്ച്.എസ്.എസ്.മഞ്ഞപ്ര, മറ്റൂരില്‍ സെന്റ് ആന്റണീസ് എല്‍.പി.എസ്. മറ്റൂര്‍, എന്‍.എസ്.എസ്. മാണിക്യമംഗലം, മൂക്കന്നൂരില്‍ ഹോളി ഫാമിലി എച്ച്.എസ്. താബോര്‍, നെടുമ്പാശ്ശേരി ജനസേവ ബോയ്സ് ഹോം, എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി, പാറക്കടവ് ജി.എല്‍.പി.എസ്. കുറുമശ്ശേരി, സെന്റ് ജോസഫ്സ് എച്ച്.എസ്.പൂവത്തുശ്ശേരി, തുറവൂരില്‍ സെന്റ് ജോസഫ്സ് എച്ച്.എസ്.കിടങ്ങൂര്‍, സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.തുറവൂര്‍, വടക്കുംഭാഗം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. വടക്കുംഭാഗം, എം.കെ.എം. യു.പി.എസ്.പാറപ്പുറം എന്നിവയും കണയന്നൂര്‍ താലൂക്കിലെ ചേരാനെല്ലൂരില്‍ ലിറ്റില്‍ ഫ്ളവര്‍ യു.പി.സ്‌കൂള്‍ എടയക്കുന്നം, ചേരാനെല്ലൂര്‍ അല്‍ ഫാറൂഖിയ യു.പി.സ്‌കൂള്‍, എസ്.ബി.ഒ.എ.സ്‌കൂള്‍ ചിറ്റൂര്‍, കടമക്കുടിയില്‍ ഇന്‍ഫന്റ് ജീസസ് യു.പി.സ്‌കൂള്‍ കോതാട്, വലിയ കടമക്കുടി യു.പി.സ്‌കൂള്‍, തൃക്കാക്കര നോര്‍ത്തില്‍ വൊക്കേഷണല്‍ എച്ച്.എസ്.എസ്.കളമശ്ശേരി, എച്ച്.എം.റ്റി. സ്‌കൂള്‍ കളമശ്ശേരി എന്നിവയുമാണ് വിതരണകേന്ദ്രങ്ങള്‍.  സാധനങ്ങളെത്തിക്കുന്നതിനും പ്രത്യേകം ചാര്‍ജ്ജ് ഓഫീസര്‍മാരെയും വാഹനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

 

സംഭരണകേന്ദ്രങ്ങളില്‍ ശേഷിക്കുന്ന സാധനങ്ങള്‍ ബന്ധപ്പെട്ട ചാര്‍ജ്ജ് ഓഫീസര്‍മാര്‍ വിതരണകേന്ദ്രത്തില്‍ എത്തിക്കണം.  വിതരണം സുഗമമാക്കുന്നതിന് 21,22 തീയതികളില്‍  പ്രത്യേകം ജീവനക്കാരെ ജില്ലാ സപ്ലൈ ഓഫീസില്‍ നിയോഗിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  വിതരണകേന്ദ്രങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍മാരായി എച്ച്.എം/ പ്രിന്‍സിപ്പാള്‍ പ്രവര്‍ത്തിക്കണം.    തെരഞ്ഞെടുത്ത വില്ലേജുകളിലെയും സ്‌കൂളുകളിലെയും മുഴുവന്‍ ജീവനക്കാരും സംരംഭത്തില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫായി പ്രവര്‍ത്തിക്കണം. ഓരോ വിതരണകേന്ദ്രത്തിലും അഞ്ചു വീതം വളണ്ടിയര്‍മാരെ കുടുംബശ്രീ ഏര്‍പ്പെടുത്തും.  

date