Skip to main content

ദത്തെടുക്കല്‍ നടത്തിയവരുടെ കുടുംബസംഗമം

     ദത്തെടുക്കല്‍ നടത്തിയ മാതാപിതാക്കളുടേയും കുട്ടികളുടേയും കുടുംബസംഗമം സെപ്റ്റംബര്‍ 20 ന് രാവിലെ  10 മണിമുതല്‍ പട്ടുവം സ്‌നേഹനികേതന്‍ ഫൗണ്ടലിംഗ് ഹോമില്‍ നടത്തും.  സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതി പ്രകാരം കേരളത്തിലെ ദത്തെടുക്കപ്പെട്ട കുട്ടികളുടെ അവസ്ഥയെകുറിച്ചുള്ള പഠനം നടത്തുന്നതിന്റെ ഭാഗമായാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി സുമേഷ് സംഗമം ഉദ്ഘാടനം ചെയ്യും. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.  1974 മുതല്‍ സ്‌നേഹനികേതന്‍ ഫൗണ്ടലിംഗ് ഹോമില്‍ നിന്നും കുട്ടികളെ ദത്തെടുത്ത മാതാപിതാക്കളും കുട്ടികളുമടക്കം 350 ഓളം ആളുകള്‍ പങ്കെടുക്കും. ദത്തെടുത്ത കുട്ടികളുടെ അവസ്ഥ പഠിക്കുന്നതിനുവേണ്ടി ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.  കണ്ണൂര്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് , സ്‌നേഹനികേതന്‍ ഫൗണ്ടലിംഗ് ഹോം പട്ടുവം, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് കളമശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കും. കുട്ടികളുടേയും മാതാപിതാക്കളുടേയും കലാപരിപാടികളും കുടുംബ സംഗമത്തില്‍ ഉണ്ടാകും.  

date