Skip to main content

വ്യവസായ സംരംഭകത്വ പരിശീലനം

    കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും ചേര്‍ന്ന് അഹമ്മദാബാദിലെ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നാല് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വവികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബറില്‍ കണ്ണൂര്‍ ക്യാപ്പിറ്റോള്‍ മാളിന് സമീപമുള്ള കേരള സ്മോള്‍ സ്‌കെയില്‍ ഇന്റസ്ട്രീസ് അസോസിയേഷന്‍ വ്യവസായ ഭവന്‍ ഹാളിലാണ് പരിശീലനം. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോയുള്ള 22 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വ്യവസായ ഭവന്‍ ഹാളില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഹാജരാവുക. ഫോണ്‍: 9447509643. വെബ്സൈറ്റ്: www.kitco.in.

date