Skip to main content

വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

    കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കണ്ണൂര്‍ ഫെസ്റ്റില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ 21 ന് രാവിലെ 11 മണിക്ക് മലയാളം പ്രസംഗ മത്സരം, ഉച്ചക്ക് രണ്ട് മണിക്ക് ഇംഗ്ലീഷ് പ്രസംഗം, 22 ന് രാവിലെ 11 മണിക്ക് മലയാളം ഉപന്യാസ രചന, ഉച്ചക്ക് രണ്ട് മണിക്ക് ഇംഗ്ലീഷ് ഉപന്യാസം, 23 ന് രാവിലെ 11 മണിക്ക് പെയിന്റിംഗ് മത്സരം, ഉച്ച രണ്ട് മണി പെന്‍സില്‍ ഡ്രോയിങ് എന്നിവ നടത്തും.  പങ്കെടുക്കാന്‍ തയ്യാറുള്ള വിദ്യാര്‍ഥികള്‍ മത്സരത്തിന് ഒരു മണിക്കൂര്‍ മുമ്പ് കണ്ണൂര്‍ പൊലീസ്  മൈതാനിയിലെ ഫെസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.  ഫോണ്‍: 9946675122.

date