Skip to main content

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കല്‍ :  ജില്ലയില്‍ 61 പേരുടെ പട്ടിക

ഫിഷറീസ്‌ വകുപ്പിന്‍െ്‌റ ആഭിമുഖ്യത്തില്‍ കടല്‍തീരത്തിന്‍െ്‌റ 50 മീറ്ററിനകത്ത്‌ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയില്‍ ജില്ലയില്‍നിന്ന്‌ 61 ഗുണഭോക്താക്കളുടെ പട്ടികതയ്യാറാക്കി. 2018-19 സാമ്പത്തികവര്‍ഷത്തില്‍ ഫിഷറീസ്‌ വകുപ്പ്‌ നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. വസ്‌തുവാങ്ങുന്നതിന്‌ 6 ലക്ഷവും വീട്‌ വയ്‌ക്കുന്നതിന്‌ 4 ലക്ഷവും ഉള്‍പ്പടെ പരമാവധി 10 ലക്ഷംരൂപയാണ്‌ മുന്‍ഗണനാക്രമത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ അനുവദിക്കുക. നിലവില്‍ തൃശൂര്‍ ജില്ലയ്‌ക്ക്‌ ടാര്‍ജറ്റ്‌ അനുവദിക്കാത്തതിനാല്‍ തയ്യാറാക്കിയ പട്ടികയില്‍നിന്നും ലോട്ട്‌ ഇട്ട്‌ ഗുണഭോക്കതാക്കളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കും. ഫിഷറീസ്‌ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ കോഴിേക്കാട്‌ ജില്ലയിലെ ഗുണഭോക്തൃ ലിസ്‌റ്റില്‍നിന്നും തൃശൂര്‍ ജില്ലയിലെ ഗുണഭോക്ത ലിസ്‌റ്റിലേക്ക്‌ മാറ്റപ്പെട്ട എങ്ങണ്ടിയൂര്‍ സ്വദേശി നവി ഈശ്വരനെ ഈ വര്‍ഷത്തെ പദ്ധതിയിലെ ആദ്യ ഗുണഭോക്താവായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 50 വയസിനുമുകളില്‍ ഉള്ളവര്‍, 50 വയസിന്‌ താഴെ ഉള്ളവര്‍ എന്നിങ്ങനെ ഗുണഭോക്കതാക്കളുടെ രണ്ടു പട്ടികകളാണ്‌ തയ്യാറാക്കുന്നത്‌. ലഭിച്ച അപേക്ഷകളില്‍ പട്ടയമില്ലാത്തവര്‍, അനുബന്ധതൊഴിലാളികള്‍, സ്വന്തമായി റേഷന്‍ കാര്‍ഡ്‌ ഹാജരാക്കാത്തവര്‍, തീരപ്രദേശത്തുനിന്നും 50 മീറ്ററിനകത്ത്‌ താമസിക്കാത്തവര്‍, പെന്‍ഷന്‍കാര്‍, 50 മീറ്ററിനകത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്നവര്‍, 50 മീറ്ററിനകത്ത്‌ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ എന്നിവരെ ഉള്‍െപ്പടുത്തി പ്രത്യേക പട്ടികയും തയ്യാറാക്കും. ഡെപ്യൂട്ടി കളക്‌ടര്‍ എം ബി ഗിരീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ നോമിനി കെ.എം. അലി, ടി.വി. ഇന്നസെന്‍്‌റ്‌ എം.പിയുടെ പ്രതിനിധി സി.കെ. മജീദ്‌, അനില്‍ അക്കര എം എല്‍ എ യുടെ പ്രതിനിധി എ.എം. അലാവുദ്ദീന്‍, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date