Skip to main content

ക്യാമ്പസുകളില്‍ വോട്ടുസന്ദേശവുമായി ‘സ്വീപ്’

മുള്ളെണ്ണം വോട്ടുകളും ഉറപ്പാക്കുമെന്ന ദൃഢനിശ്ചയത്തോടെ ക്യാമ്പസുകളില്‍ തരംഗമായി ‘സ്വീപ്’. സിസ്റ്റമറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ അഥവാ സ്വീപ് നടത്തുന്ന ബോധവത്കരണത്തിന് പുതുമയുടെ നിറവും ഫലപ്രാപ്തിയുമെന്ന് നേതൃത്വം നല്‍കുന്ന ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സാക്ഷ്യം. കൂടുതല്‍ പേര്‍ വോട്ടുരേഖപ്പെടുത്താനുള്ള സന്നദ്ധതയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് സ്വീപിന്റെ പ്രവര്‍ത്തനത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ്.

ഫ്‌ളാഷ് മോബോടുകൂടി ശ്രീനാരായണ നഴ്‌സിംഗ് കോളജിലെത്തിയാണ് സ്വീപിന്റെ ‘ക്യാമ്പസ് നഗരപ്രദക്ഷിണത്തിന്’ സമാപനമായത്. വോട്ടിന്റെ ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്യുന്ന പ്രശ്‌നോത്തരിയും പരിപാടിയുടെ ഭാഗമായി. 'ഞാന്‍ വോട്ട് ചെയ്യും ,ഉറപ്പായും ചെയ്യും' എന്ന് ആലേഖനം ചെയ്ത കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. തിരഞ്ഞെടുപ്പ് പ്രതിജ്ഞയും ചൊല്ലിക്കൊടുത്തി. മത്സരവിജയികള്‍ക്ക് ചെറുസമ്മാനങ്ങളും നല്‍കി. നോഡല്‍ ഓഫീസര്‍ വി. സുദേശന്‍ നേതൃത്വം നല്‍കി.

date